INDIA | പ്രതിപക്ഷ കൂട്ടായ്മയ്ക്ക് രാഹുല്‍ ഗാന്ധിയിട്ട 'ഇന്‍ഡ്യ' എന്ന പേര് ബി ജെ പി സഖ്യത്തെ മുട്ടുകുത്തിക്കുമോ?

 


ബെംഗ്ലൂര്‍: (www.kvartha.com) തുടക്കത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും പ്രതിപക്ഷ കൂട്ടായ്മയ്ക്ക് 'ഇന്‍ഡ്യ' എന്ന പേര് നിര്‍ദേശിച്ച രാഹുലിന് പിന്തുണയുമായി മമത ബാനര്‍ജി അടക്കമുള്ള നേതാക്കള്‍. പേര് നിര്‍ദേശിച്ചശേഷം രാഹുല്‍ ഗാന്ധി, ഇക്കാര്യത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അഭിപ്രായം ആരായാന്‍ കെസി വേണുഗോപാലിനെ ചുമതലപ്പെടുത്തുകയായിരുന്നു.

അദ്ദേഹം ഉടന്‍തന്നെ തൃണമൂല്‍ എംപി ഡെറക് ഒബ്രയന്‍ വഴി അതു മമതയുടെ മുന്നിലെത്തിച്ചു. രാത്രി തന്നെ മമതയുടെ മറുപടിയെത്തി ആശയം ഗംഭീരം! പക്ഷേ, ഇന്‍ഡ്യയിലെ 'എന്‍' എന്ന അക്ഷരത്തിന്റെ പൂര്‍ണരൂപം നാഷനല്‍ എന്നതിനു പകരം ന്യൂ ആക്കണം എന്ന അഭിപ്രായം അറിയിച്ചു. എന്നാല്‍ അതിനോട് യോജിക്കാന്‍ കോണ്‍ഗ്രസ് തയാറായില്ല.

യോഗത്തില്‍ രാഹുലിന്റെ അഭ്യര്‍ഥനപ്രകാരം ഇന്‍ഡ്യ എന്ന പേര് മമത അവതരിപ്പിക്കുകയും ചെയ്തു. എന്നാല്‍ രാഷ്ട്രീയ മുന്നണിക്ക് ആ പേര് ചേരില്ലെന്നായിരുന്നു നിതീഷ് കുമാറിന്റെ(JDU) നിലപാട്. പിന്നാലെ സിപിഎം, സിപിഐ, ഫോര്‍വേഡ് ബ്ലോക് എന്നിവ ഒറ്റക്കെട്ടായി പറഞ്ഞു 'ഞങ്ങളൊരു പേരു പറയാം; വീ ഫോര്‍ ഇന്‍ഡ്യ' എന്ന്. എന്നാല്‍ ഇത് മുദ്രാവാക്യമാണെന്ന് ചൂണ്ടിക്കാട്ടി മറ്റു കക്ഷികള്‍ അതു തള്ളി. പിന്നാലെ മെഹബൂബ മുഫ്തിയുടെ (PDP) ആശയമെത്തി 'ഭാരത് ജോഡോ അലയന്‍സ്'. കോണ്‍ഗ്രസിനെ ആവേശം കൊള്ളിക്കുന്ന പേരാണെങ്കിലും മറ്റു കക്ഷികള്‍ പിന്താങ്ങിയില്ല.

ഒരു പേരിലെന്തിരിക്കുന്നു എന്ന് ഇതിനിടെ അരവിന്ദ് കേജ്രിവാളിന്റെ (Aam Aadmi) ചോദ്യമെത്തി. എങ്കില്‍പിന്നെ 'യുപിഎ 2' ആയിക്കൂടേ എന്ന് ഹേമന്ദ് സോറന്‍ (JMM) ചോദിച്ചു. പീപിള്‍സ് അലയന്‍സ് ഫോര്‍ ഇന്‍ഡ്യ എന്ന പേര് ഫോര്‍വേഡ് ബ്ലോകിന്റെ ജി ദേവരാജന്‍ എന്‍സിപി നേതാവ് ശരദ് പവാര്‍ മുഖേന അവതരിപ്പിച്ചു.

പവാര്‍ അതു സോണിയയുടെ മുന്നിലെത്തിച്ചു. 'ഞാന്‍ പേരില്‍ ഇടപെടില്ല. നിങ്ങളെല്ലാവരും ചേര്‍ന്ന് തീരുമാനിക്കൂ' എന്നു പറഞ്ഞ് സോണിയ മാറിനിന്നു. ഏറ്റവുമൊടുവില്‍ സംസാരിച്ച രാഹുല്‍ ഗാന്ധി, 'ഇന്‍ഡ്യ'യ്ക്കായി വാദിച്ചു. എന്‍ഡിഎയെ എതിര്‍ക്കുന്ന നാമെല്ലാം ഇന്‍ഡ്യയ്‌ക്കൊപ്പമാണെന്ന മുദ്രാവാക്യമുയര്‍ത്താന്‍ ഇതുവഴി സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാഹുലിന്റെ വാദം ഒടുവില്‍ അംഗീകരിക്കപ്പെട്ടു. സീറ്റ് വീതംവയ്പില്‍ എല്ലാ പാര്‍ടികളെയും ഉള്‍ക്കൊണ്ട് പരമാവധി വിട്ടുവീഴ്ച ചെയ്യാന്‍ കോണ്‍ഗ്രസ് തയാറാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

INDIA | പ്രതിപക്ഷ കൂട്ടായ്മയ്ക്ക് രാഹുല്‍ ഗാന്ധിയിട്ട 'ഇന്‍ഡ്യ' എന്ന പേര് ബി ജെ പി സഖ്യത്തെ മുട്ടുകുത്തിക്കുമോ?

മുന്‍കാലങ്ങളില്‍ രാഹുലിനെ അംഗീകരിക്കാന്‍ വിമുഖത കാട്ടിയിരുന്ന മമത, അദ്ദേഹവുമായി ഊഷ്മള ബന്ധത്തിലേക്ക് വരുന്നതിന്റെ സൂചന കൂടിയായി കഴിഞ്ഞദിവസം ബെംഗ്ലൂറില്‍ നടന്ന യോഗം. സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹത്തെ മമത വിശേഷിപ്പിച്ചത് 'നമ്മുടെയെല്ലാവരുടെയും പ്രിയങ്കരനായ രാഹുല്‍ ജീ' എന്നാണ്.

Keywords:  INDIA, new name of Opposition alliance, suggested by Rahul Gandhi: Sources, Bengaluru, News, Politics, Congress, Rahul Gandhi, Mamata Banerjee, KC Venugopal, Meeting, Opposition Party, Sonia Gandhi, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia