ICMR | കോവിഡ് വാക്‌സിനും ഹൃദയാഘാതവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് ഐസിഎംആർ; 'മഹാമാരിക്ക് മുമ്പ് 2019ൽ 1.79 കോടി പേർ ഹൃദയാഘാതം മൂലം മരിച്ചു'

 


ന്യൂഡെൽഹി: (www.kvartha.com) കോവിഡിനെതിരെയുള്ള വാക്സിനേഷനും ഹൃദയാഘാതവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) പഠനത്തിൽ വെളിപ്പെടുത്തി. കൊറോണ ഹൃദയധമനികളിൽ തടസം സൃഷ്ടിക്കും, എന്നാൽ വാക്സിൻ എടുക്കുന്നതിലൂടെ ഹൃദയാഘാതം സംഭവിക്കുമെന്ന വാദങ്ങൾ പൂർണമായും തെറ്റാണെന്ന് ഗവേഷകർ പറയുന്നു. കുറച്ചു കാലമായി സോഷ്യൽ മീഡിയയിൽ വർധിച്ചുവരുന്ന ഹൃദയാഘാത കേസുകൾ ചർച്ചയാണ്. കൊറോണ വാക്‌സിനേഷനാണ് ഉത്തരവാദിയായി പലരും ചൂണ്ടിക്കാട്ടിയത്. എന്നിരുന്നാലും, ഐസിഎംആർ ഉടൻ പ്രസിദ്ധീകരിക്കാൻ പോകുന്ന പ്രാഥമിക റിപ്പോർട്ട് ഇതിന് അപവാദമാണെന്ന് അമർഉജാല റിപ്പോർട്ട് ചെയ്യുന്നു.

ICMR | കോവിഡ് വാക്‌സിനും ഹൃദയാഘാതവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് ഐസിഎംആർ; 'മഹാമാരിക്ക് മുമ്പ് 2019ൽ 1.79 കോടി പേർ ഹൃദയാഘാതം മൂലം മരിച്ചു'

നാല് ഘട്ടങ്ങളിലായി ശേഖരിച്ച വസ്തുതകളിലൂടെയാണ് ഇക്കാര്യം തെളിയിക്കപ്പെട്ടതെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. രാജീവ് ബഹൽ പറഞ്ഞു. വാക്സിനേഷൻ, ദീർഘകാല കോവിഡ്, മരിച്ച രോഗിയുടെ വിവരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ രേഖകളിൽ നിന്നും വസ്തുതകൾ ശേഖരിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിൽ പോലും നേരിട്ടുള്ള ബന്ധമൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പേരു വെളിപ്പെടുത്താത്ത മുതിർന്ന ഡോക്ടർ പറഞ്ഞു.

രാജ്യത്ത് 220.67 കോടി ആളുകൾക്ക് വാക്സിനേഷൻ നൽകിയിട്ടുണ്ട്. ഇതിൽ 102.74 കോടി ആളുകൾ ആദ്യ ഡോസ് എടുത്തപ്പോൾ 95.19 ലക്ഷം പേർക്ക് രണ്ടാം ഡോസ് കൂടി ലഭിച്ചു. ഇതുകൂടാതെ, 22.73 ലക്ഷം പേർ ആറ് മാസം പൂർത്തിയാക്കിയ ശേഷം മൂന്നാമത്തെ അതായത് മുൻകരുതൽ ഡോസും എടുത്തിട്ടുണ്ട്.

കോവിഡ് മഹാമാരി 2020 ൽ ആരംഭിച്ചു, എന്നാൽ ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, 2019 ൽ 17.9 ദശലക്ഷം ആളുകൾ ഹൃദയ സംബന്ധമായ അസുഖം മൂലം മരിച്ചു, ഇത് ആഗോള മരണത്തിന്റെ 32 ശതമാനമാണ്. ഇതിൽ 85% മരണങ്ങളും ഹൃദയാഘാതവും പക്ഷാഘാതവും മൂലമാണ്. സിവിഡി മരണങ്ങളുടെ മുക്കാൽ ഭാഗവും താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണ് സംഭവിക്കുന്നത്.

Keywords: News, National, News Delhi, ICMR, Covid Vaccine, Health, Vaccination, Doctor,   ICMR says, No link between covid vaccine and heart attacks.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia