Beauty Tips | സൗന്ദര്യം വര്‍ധിപ്പിക്കാന്‍ വിറ്റാമിന്‍ ഇ ഗുളികകള്‍ ഉപയോഗിക്കുന്നവരാണോ? എങ്കില്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

 


ന്യൂഡെല്‍ഹി: (www.kvartha.com) സൗന്ദര്യം കൂടുന്നതിനുവേണ്ടി പല ക്രീമുകളുടെയും മറ്റു ഉത്പന്നങ്ങളുടെയും പിന്നാലെ പോകുന്നവരാണ് ഇന്ന് ഭൂരിഭാഗം ആളുകളും. ചിലര്‍ വീട്ടില്‍ തന്നെ പലതരം സൗന്ദര്യവര്‍ധക കൂട്ടുകളും മറ്റും പരീക്ഷിക്കാറുണ്ട്. ഇത്തരത്തില്‍ പ്രധാനപ്പെട്ട ഒരു ഉല്‍പന്നമാണ് വിറ്റാമിന്‍ ഇ ഗുളികകള്‍. ഇവ ചര്‍മത്തിന് വളരെ നല്ലതാണ്.
      
Beauty Tips | സൗന്ദര്യം വര്‍ധിപ്പിക്കാന്‍ വിറ്റാമിന്‍ ഇ ഗുളികകള്‍ ഉപയോഗിക്കുന്നവരാണോ? എങ്കില്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

ചര്‍മ സംബന്ധമായ പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടാനും ചര്‍മം വെളുപ്പിക്കാനും വ്യത്യസ്ത രീതികളില്‍
വൈറ്റമിന്‍ ഇ ഗുളിക ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇവ ഉപയോഗിക്കുമ്പോള്‍ എന്തെങ്കിലും പിഴവ് സംഭവിച്ചാല്‍ സൗന്ദര്യം കൂടുന്നതിന് പകരം നിങ്ങളുടെ ചര്‍മത്തിന് പ്രശ്‌നങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. വിറ്റാമിന്‍ ഇ ഗുളിക ഉപയോഗിക്കുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം എന്ന് നോക്കാം.

കൂട്ടിക്കലര്‍ത്തരുത്

ഒരിക്കലും മറ്റു സൗന്ദര്യവര്‍ധക ഉല്‍പന്നങ്ങളുമായി വിറ്റാമിന്‍ ഇ ഗുളികകള്‍ കലര്‍ത്തരുത്. രാസവസ്തുവാണ് ഈ ഗുളിക. ഇത് മറ്റുള്ളവയുമായി മിക്‌സ് ചെയ്യുമ്പോള്‍ അവ നിങ്ങളുടെ ചര്‍മത്തിനെ പ്രതികൂലമായി ബാധിക്കാം.

ദീര്‍ഘനേരം വേണ്ട

വിറ്റാമിന്‍ ഇ ഗുളികകള്‍ ഒരിക്കലും നിങ്ങളുടെ മുഖത്ത് ദീര്‍ഘനേരം പുരട്ടരുത്. അബദ്ധവശാല്‍ പോലും രാത്രി മുഴുവന്‍ ഇവ മുഖത്ത് വെച്ച് കഴിഞ്ഞാല്‍ മുഖം തിണര്‍ക്കാനുള്ള സാധ്യതയുണ്ട്.

ചുരണ്ടി നീക്കം ചെയ്യരുത്

ചര്‍മം വളരെ അതിലോലമായതാണ്, അതിനാല്‍ വിറ്റാമിന്‍ ഇ ഗുളിക ഉപയോഗിച്ചതിനു ശേഷം മുഖത്ത് നിന്ന് ചുരണ്ടി നീക്കം ചെയ്യരുത്. ഇത് ചര്‍മത്തില്‍ ചൊറിച്ചില്‍ തുടങ്ങിയവ ഉണ്ടാക്കാന്‍ കാരണമാകും.

പാച്ച് ടെസ്റ്റ് നടത്തുക

വിറ്റാമിന്‍ ഇ ഗുളിക പ്രയോഗിക്കുന്നതിന് മുമ്പ്, നിങ്ങള്‍ ഒരു തവണ പാച്ച് ടെസ്റ്റ് ചെയ്യുക. ചര്‍മത്തില്‍ അലര്‍ജി പ്രതികരണം കണ്ടെത്താന്‍ ഉപയോഗിക്കുന്ന ചര്‍മ പരിശോധനയാണ് ഇത്. നിങ്ങള്‍ക്ക് അലര്‍ജിയോ മറ്റെന്തെങ്കിലും ഉണ്ടെങ്കില്‍ മനസിലാക്കാന്‍ സഹായിക്കും.

Keywords: Tips, Beauty, Vitamin Capsules, Malayalam News, Vitamin E, Lifestyle, Health, Health Tips, How to use Vitamin E oil on your face.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia