Medicine Price | ഇതുവരെ 915 മരുന്നുകൾക്ക് വില പരിധി നിശ്ചയിച്ചിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ; 'കഴിഞ്ഞ 2 വർഷത്തിനുള്ളിൽ കണ്ടെത്തിയത് 379 വ്യാജ മരുന്നുകൾ'

 


ന്യൂഡെൽഹി : (www.kvartha.com) ജൂലൈ 17 വരെ 915 മരുന്നുകൾക്ക് നിശ്ചിത വില പരിധി ഏർപെടുത്തിയിട്ടുണ്ടെന്ന് കേന്ദ്ര രാസവളം സഹമന്ത്രി ഭഗവന്ത് ഖുബ രാജ്യസഭയിൽ രേഖാമൂലം മറുപടി നൽകി. ഇവയിൽ 691 മരുന്നുകൾ ദേശീയ അവശ്യ മരുന്നുകളുടെ (NLEM) 2022ലെ പട്ടികയുടെ കീഴിലും 224 മരുന്നുകൾ 2015ലെ പട്ടികയിലെ കീഴിലും വരുന്നവയാണ്.

Medicine Price | ഇതുവരെ 915 മരുന്നുകൾക്ക് വില പരിധി നിശ്ചയിച്ചിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ; 'കഴിഞ്ഞ 2 വർഷത്തിനുള്ളിൽ കണ്ടെത്തിയത് 379 വ്യാജ മരുന്നുകൾ'

കൂടാതെ, ഡ്രഗ്സ് പ്രൈസ് കൺട്രോൾ ഓർഡർ - 2013 പ്രകാരം 2023 ജൂലൈ ഏഴ് വരെ ഏകദേശം 2,450 പുതിയ മരുന്നുകളുടെ ചില്ലറ വില നിശ്ചയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി കേന്ദ്രങ്ങൾ രാജ്യത്തുടനീളം പ്രവർത്തനക്ഷമമാണെന്നും മന്ത്രി പറഞ്ഞു. രാജ്യത്താകമാനം 9512 കേന്ദ്രങ്ങളാണ് ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. 2024 മാർച്ചോടെ പതിനായിരം കേന്ദ്രങ്ങൾ തുറക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

379 മരുന്നുകൾ വ്യാജമാണെന്ന് കണ്ടെത്തി

2021 - 22 കാലയളവിൽ 379 മരുന്നുകൾ വ്യാജമാണെന്ന് കണ്ടെത്തിയതായി സർക്കാർ അറിയിച്ചു. 2021 ഏപ്രിലിനും 2022 മാർച്ചിനും ഇടയിൽ 88,844 മരുന്നുകളുടെ സാമ്പിളുകൾ പരിശോധിച്ചു. ഇതിൽ 379 മരുന്നുകളും വ്യാജമാണെന്ന് കണ്ടെത്തി. 2500-ലധികം മരുന്നുകൾ ഗുണനിലവാരം പുലർത്തിയിരുന്നില്ല. ഈ കാലയളവിൽ വ്യാജ മരുന്നുകൾ നിർമിക്കുകയും വിൽക്കുകയും ചെയ്തതിന് 592 കേസുകൾ രജിസ്റ്റർ ചെയ്തതായും രാജ്യസഭയിലെ ചോദ്യത്തിന് മറുപടിയായി ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീൺ പവാർ പറഞ്ഞു.

രണ്ട് വർഷത്തിനിടെ 3.14 കോടി ആളുകൾക്ക് ആയുഷ്മാൻ ഭാരത് നേട്ടം

കഴിഞ്ഞ രണ്ടു വർഷത്തിനിടെ 3.14 കോടി ജനങ്ങൾ ആയുഷ്മാൻ ഭാരത്-പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന (AB-PMJAY) ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും ആശുപത്രിയുടെ ചിലവിൽ വലിയ ലാഭമുണ്ടാക്കാൻ ഈ പദ്ധതി കാരണമായെന്നും ആരോഗ്യ സഹമന്ത്രി എസ്പി സിംഗ് ബാഗേൽ രാജ്യസഭയിൽ പറഞ്ഞു. മറ്റൊരു ചോദ്യത്തിന് മറുപടിയായി, ഒടിടി (OTT) പ്ലാറ്റ്‌ഫോമുകളിൽ പുകയില വിരുദ്ധ മുന്നറിയിപ്പുകൾ സ്ക്രീനിൽ പ്രദർശിപ്പിക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ടെന്ന് ബാഗേൽ അറിയിച്ചു.

കള്ളപ്പണം വെളുപ്പിക്കൽ

കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമമായ പി‌എം‌എൽ‌എയുടെ വകുപ്പുകൾ പ്രകാരം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 490 കേസുകളാണ് ഇഡി ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ധനകാര്യ സഹമന്ത്രി ഭഗവത് കരാഡ് രാജ്യസഭയിൽ രേഖാമൂലം മറുപടി നൽകി. 2023 ജൂലൈ 20 വരെ ഏകദേശം 26,732.68 കോടി രൂപ കണ്ടുകെട്ടി. 82 പേരെ അറസ്റ്റ് ചെയ്തു. 2018-19 അവസാനത്തിൽ നിഷ്‌ക്രിയ ആസ്തി (NPA) 7,09,907 കോടി രൂപയായെന്നും 2023 മാർച്ച് അവസാനത്തോടെ എൻപിഎ 2,66,491 കോടി രൂപയായി കുറഞ്ഞതായും മന്ത്രി അറിയിച്ചു.

Keywords: News, National, New Delhi, New Price, Central Government, Medicine, Minister, PMJAY, OTT, ED, Drugs, Medicine, Price,  Govt says ceiling prices fixed for 915 formulations.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia