Follow KVARTHA on Google news Follow Us!
ad

Gold Price | സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്; പവന് 120 രൂപ കൂടി

ബുധനാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 80 രൂപ Gold Rate, Silver Rate, Gold News
കൊച്ചി: (www.kvartha.com) സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ വര്‍ധനവ്. ബുധനാഴ്ച (26.07.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും ഒരു പവന്‍ 22 കാരറ്റിന് 120 രൂപയുമാണ് കൂടിയത്. ബുധനാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5515 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 44120 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 

ബുധനാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും ഒരു പവന്‍ 18 കാരറ്റിന് 80 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4563 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 36504 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടക്കുന്നത്. 

അതേസമയം കഴിഞ്ഞ ദിവസം ഇടിവ് രേഖപ്പെടുത്തിയ ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയില്‍ ബുധനാഴ്ച മാറ്റമില്ല. 80 രൂപയിലാണ് ബുധനാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വ്യാപാരം നടക്കുന്നത്. ഹാള്‍മാര്‍ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ബുധനാഴ്ച ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയാണ്.

ചൊവ്വാഴ്ച (25.07.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും ഒരു പവന്‍ 22 കാരറ്റിന് 120 രൂപയുമാണ് കുറഞ്ഞത്. ചൊവ്വാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5500 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 44000 രൂപയിലുമാണ് വ്യാപാരം നടന്നത്. 

ചൊവ്വാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും ഒരു പവന്‍ 18 കാരറ്റിന് 80 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4553 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 36424 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടന്നത്. 

അതേസമയം കഴിഞ്ഞ ദിവസം ഇടിവ് രേഖപ്പെടുത്തിയ ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയില്‍ ചൊവ്വാഴ്ച മാറ്റമില്ലായിരുന്നു. 80 രൂപയിലാണ് ചൊവ്വാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വ്യാപാരം നടന്നത്. ഹാള്‍മാര്‍ക് വെള്ളിയുടെ വിലയിലും മാറ്റമില്ലായിരുന്നു. ചൊവ്വാഴ്ച ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയായിരുന്നു.

News, Kerala-News, Kochi, Kochi-News, Kerala, News-Malayalam, Business, Finance, Silver, Price, Gold, Gold Price July 26 Kerala.


Keywords: News, Kerala-News, Kochi, Kochi-News, Kerala, News-Malayalam, Business, Finance, Silver, Price, Gold, Gold Price July 26 Kerala.

Post a Comment