Marriage Application | ഒരേ സമയം 2 പേരെ വിവാഹം കഴിക്കാന്‍ അപേക്ഷ നല്‍കി പെണ്‍കുട്ടി; വെട്ടിലായി ഉദ്യോഗസ്ഥര്‍

 


പത്തനാപുരം: (www.kvartha.com) ഒരേ സമയം രണ്ടു പേരെ വിവാഹം കഴിക്കാന്‍ പെണ്‍കുട്ടി അപേക്ഷ നല്‍കിയതോടെ വെട്ടിലായി ഉദ്യോഗസ്ഥര്‍. പത്തനാപുരം, പുനലൂര്‍ സ്വദേശികളെ വിവാഹം കഴിക്കുന്നതിനായാണ് പത്തനാപുരം സ്വദേശിയായ പെണ്‍കുട്ടി പത്തനാപുരം, പുനലൂര്‍ സബ് രെജിസ്ട്രാര്‍ ഓഫിസുകളില്‍ അപേക്ഷ നല്‍കിയത്. സ്‌പെഷല്‍ മാര്യേജ് നിയമം അനുസരിച്ച് ആദ്യം പത്തനാപുരം സബ് രെജിസ്ട്രാര്‍ ഓഫിസിലാണ് അപേക്ഷ നല്‍കിയത്.

Marriage Application | ഒരേ സമയം 2 പേരെ വിവാഹം കഴിക്കാന്‍ അപേക്ഷ നല്‍കി പെണ്‍കുട്ടി; വെട്ടിലായി ഉദ്യോഗസ്ഥര്‍

എന്നാല്‍ കഴിഞ്ഞ ദിവസം ഇതേ പെണ്‍കുട്ടി തന്നെ പുനലൂര്‍ സബ് രെജിസ്ട്രാര്‍ ഓഫിസില്‍ പുനലൂര്‍ ഉറുകുന്ന് സ്വദേശിയായ മറ്റൊരു യുവാവുമായി വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കി.

ഇതോടെയാണ് ഉദ്യോഗസ്ഥര്‍ ആശയക്കുഴപ്പത്തിലായത്. തുടര്‍ന്ന് പെണ്‍കുട്ടിയേയും യുവാക്കളെയും വിളിച്ചു വരുത്തി അന്വേഷിക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍.

Keywords:  Girl applied to marry 2 people at same time, Kollam, News, Marriage Application, Probe, Employees, Registrar Office, Pathanapuram, Punalur, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia