Cheating Case | പാര്‍ട് ടൈം ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: മട്ടന്നൂര്‍ സ്വദേശിയായ യുവാവിന്റെ പരാതിയില്‍ സൈബര്‍ പൊലീസ് കേസെടുത്തു

 


മട്ടന്നൂര്‍: (www.kvartha.com) കണ്ണൂരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിന്റെ പാര്‍ട് ടൈം ജോലി വാഗ്ദാനത്തില്‍ കുടുങ്ങി യുവാവിന് ലക്ഷങ്ങള്‍ നഷ്ടമായതായി പരാതി. മട്ടന്നൂര്‍ മരുതായിയിലെ 41 വയസുകാരനാണ് ഓണ്‍ലൈന്‍ പ്ളാറ്റ് ഫോം വഴിയുളള പാര്‍ട് ടൈം ജോലി വാഗ്ദാനത്തില്‍ കുടുങ്ങി 4,17,483 രൂപ നഷ്ടമായത്. സമൂഹ മാധ്യമ ആപായ ടെലഗ്രാമിലൂടെ പാര്‍ട് ടൈം ജോലി ചെയ്തു പണം സമ്പാദിക്കാമെന്ന് യുവാവിനെ പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു പണം തട്ടിയെടുത്തതെന്നാണ് പരാതി.

Cheating Case | പാര്‍ട് ടൈം ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: മട്ടന്നൂര്‍ സ്വദേശിയായ യുവാവിന്റെ പരാതിയില്‍ സൈബര്‍ പൊലീസ് കേസെടുത്തു

ജൂലായ് 13ന് രാവിലെ മുതല്‍ 17-വരെ വിവിധ അകൗണ്ടുകളിലായാണ് പണം നിക്ഷേപിച്ചത്. ടെലഗ്രാം ആപ് വഴി ടാസ്‌കുകള്‍ അയച്ചു. ഓരോ ടാസ്‌ക് പൂര്‍ത്തീകരിക്കുമ്പോഴേക്കും ലാഭമടക്കം തിരിച്ചു നല്‍കാമെന്നും പറഞ്ഞിരുന്നുവെങ്കിലും നിക്ഷേപിച്ച തുകയടക്കം തിരിച്ചു നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു. യുവാവ് കണ്ണൂര്‍ സൈബര്‍ പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്.

Keywords:  Fraud by offering part-time job: Cyber police registered case on complaint of youth from Mattanur, Kannur, News, Part-time job, Cyber police, Booked, Complaint, Investment, Task, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia