Found Dead | പുനലൂര്‍ നഗരസഭാ മുന്‍ കൗണ്‍സിലര്‍ കല്ലടയാറ്റില്‍ മരിച്ച നിലയില്‍

 


കൊല്ലം: (www.kvartha.com) പുനലൂര്‍ നഗരസഭാ മുന്‍ കൗണ്‍സിലര്‍ സിന്ധു ഉദയനെ(42) കല്ലടയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശാസ്താംകോണം വേദനിലയത്തിലെ ഉദയന്റെ ഭാര്യയാണ്. വെള്ളിയാഴ്ച സന്ധ്യയ്ക്കു കല്ലടയാറ്റിലെ ശാസ്താംകോണം വള്ളക്കടവിലാണു മൃതദേഹം കണ്ടെത്തിയത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

സിന്ധുവും സുഹൃത്തുക്കളും തമ്മില്‍ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നു. 
ഈ ഇടപാടുമായി ബന്ധപ്പെട്ട് നഗരസഭയിലെ ജീവനക്കാരിയുമായി സിന്ധു കഴിഞ്ഞ ദിവസം വാക്കേറ്റത്തിലേര്‍പ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കല്ലടയാറ്റിലേക്ക് ചാടിയത്. കല്ലടയാറ്റിലേക്ക് ചാടുന്നതിന് മുമ്പ് സ്വര്‍ണാഭരണങ്ങളും പണവും എടിഎം കാര്‍ഡുമൊക്കെ വീട്ടുകാരെ ഏല്‍പ്പിച്ചിരുന്നു.

Found Dead | പുനലൂര്‍ നഗരസഭാ മുന്‍ കൗണ്‍സിലര്‍ കല്ലടയാറ്റില്‍ മരിച്ച നിലയില്‍


വ്യാഴാഴ്ച രാത്രിയോടെ തൂക്കുപാലത്തിന് സമാന്തരമായുള്ള വലിയ പാലത്തില്‍നിന്നു കല്ലടയാറ്റിലേക്ക് യുവതി ചാടിയതായുള്ള വിവരം അധികൃതര്‍ക്ക് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. ഭരണിക്കാവ് വാര്‍ഡ് കോണ്‍ഗ്രസ് പ്രതിനിധിയായിരുന്നു. മക്കള്‍: നിരഞ്ജന്‍, ആരിഷ്.

Keywords: Former Councillor of  Punalur municipality found dead, Kollam, News, Dead Body, Police, Woman, Probe, Family, ATM, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia