Health Tips | അമിതമായ മുടി കൊഴിച്ചില്‍ കൊണ്ട് പ്രയാസപ്പെടുകയാണോ? തടയാന്‍ ചില നുറുങ്ങുകള്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) എല്ലാവരുടെയും സൗന്ദര്യത്തെ വര്‍ധിപ്പിക്കുന്ന പ്രധാന ഘടകങ്ങളില്‍ ഒന്നാണ് മുടി. എന്നാല്‍ ഇന്നത്തെ ജീവിത ശൈലി പലരുടെയും മുടിയുടെ സൗന്ദര്യം ഇല്ലാതാക്കുന്നു. പ്രത്യേകിച്ച് ഈ മഴക്കാലത്ത് മുടി കൊഴിച്ചില്‍ കൊണ്ടും താരന്‍ മൂലവുമെല്ലാം വലഞ്ഞിരിക്കുന്ന നിരവധി പേരുണ്ട്. മുടിയുടെ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ മുട്ട, ബദാം ഓയില്‍, കറിവേപ്പില തുടങ്ങി അനേകം വസ്തുക്കള്‍ കൊണ്ട് പല കുറുക്ക് വിദ്യകളും ഉണ്ട്. അത്തരത്തിലുള്ള ചില നുറുങ്ങുകള്‍ അറിയാം.
       
Health Tips | അമിതമായ മുടി കൊഴിച്ചില്‍ കൊണ്ട് പ്രയാസപ്പെടുകയാണോ? തടയാന്‍ ചില നുറുങ്ങുകള്‍

മുട്ടയും ഒലീവ് ഓയിലും:

ഒരു പാത്രത്തില്‍ മുട്ട പൊട്ടിച്ചൊഴിച്ചതിനുശേഷം അതില്‍ ഒലീവ് ഓയില്‍ ചേര്‍ത്ത് ഇളക്കുക. ഈ മിശ്രിതം തലയില്‍ പുരട്ടി അരമണിക്കൂര്‍ നില്‍ക്കുക. ശേഷം കഴുകി കളയുക. ആഴ്ചയില്‍ രണ്ട് തവണ ഇത് ഉപയോഗിക്കാം.

ആപ്പിള്‍ സിഡര്‍ വിനഗറും ബദാം ഓയിലും:

ആപ്പിള്‍ സിഡര്‍ വിനഗറും ബദാം ഓയിലും ഒരു പാത്രത്തില്‍ എടുത്ത് മിക്‌സ് ചെയ്ത് തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുക. മൂന്നോ നാലോ മിനിറ്റ് തലയോട്ടി മസാജ് ചെയ്യുക. ഈ മിശ്രിതം നിങ്ങളുടെ മുടിക്ക് വളരെയേറെ ഗുണം പ്രധാനം ചെയ്യുന്നു.

വെളിച്ചെണ്ണയും കറിവേപ്പിലയും:

ഒരു പാത്രത്തില്‍ വെളിച്ചെണ്ണ തിളപ്പിച്ച് അതില്‍ കറിവേപ്പില ഇട്ട് വറുത്തു കോരുക. ഈ എണ്ണ തണുത്തതിനുശേഷം തലയില്‍ പുരട്ടി മസാജ് ചെയ്യുക. ഇത് അകാലനരയെ തടയുകയും മുടിയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

Keywords: Health, Diseases, Malayalam News, Lifestyle, Health Tips, Hair Fall Problem, Hair Fall, Hair Fall Solution, Health Issues, Excessive hair fall during monsoons? Pay attention to these things.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia