Malayali Killed | ബെംഗ്‌ളൂറു ഓഫീസില്‍ ദാരുണമായി കൊല്ലപ്പെട്ടത് കോട്ടയം സ്വദേശിയായ സിഇഒ; പിന്നില്‍ ബിസിനസ് വൈരാഗ്യമെന്ന് പൊലീസ്; മുന്‍ ജീവനക്കാരനായി തിരച്ചില്‍ വ്യാപിപ്പിച്ചു

 


ബെംഗ്‌ളൂറു: (www.kvartha.com) ചൊവ്വാഴ്ച (11.07.2023) വൈകിട്ട് ഐടി കംപനി ഓഫീസില്‍ വെട്ടേറ്റ് മരിച്ചത് മലയാളിയായ സിഇഒ. ഇന്റര്‍നെറ്റ് സേവന കംപനിയായ എയറോണിക്‌സ് മീഡിയയുടെ സിഇഒ കോട്ടയം പനച്ചിക്കാട് കുഴിമറ്റം രുക്മിണി വിലാസത്തില്‍ ആര്‍ വിനുകുമാര്‍ (47), മാനേജിങ് ഡയറക്ടര്‍ ഫണീന്ദ്ര സുബ്രഹ്മണ്യ എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. വിനുകുമാറിന്റെ ഭാര്യ: ശ്രീജ. 2 മക്കളുണ്ട്.

പൊലീസ് പറയുന്നത്: ഐടി കംപനിയുടെ മുന്‍ ജീവനക്കാരനാണ് സിഇഒയെയും എംഡിയെയും വെട്ടിക്കൊന്നത്. ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെയാണ് നഗരത്തെ ഞെട്ടിച്ച സംഭവം നടന്നത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ഇരുവരും മരിച്ചത്. 

അമൃതഹള്ളി പമ്പാ എക്സ്റ്റന്‍ഷനിലെ കംപനി ഓഫീസിലാണ് കൃത്യം നടന്നത്. ഓഫീസില്‍ കടന്നുകയറി ഇവരെ വാളുപയോഗിച്ച് വെട്ടിക്കൊന്ന ഫെലിക്‌സ് എന്നയാള്‍ക്കായി പൊലീസ് തിരച്ചില്‍ വ്യാപിപ്പിച്ചു. ഓഫീസിലേക്ക് അതിക്രമിച്ചുകയറിയ ഫെലിക്‌സ് വാള്‍ ഉപയോഗിച്ച് ഇരുവരെയും വെട്ടുകയായിരുന്നു. 

വൈകുന്നേരമാണ് ആക്രമണം ഉണ്ടായത്. കൊല്ലപ്പെട്ടവര്‍ ഒന്നാം നിലയിലും മൂന്നാം നിലയിലുമായി ജോലി ചെയ്യുകയായിരുന്നു. വാളിനൊപ്പം കത്തി കൊണ്ടുള്ള ആക്രമണവും ഉണ്ടായിരുന്നു. പരുക്കേറ്റ ഫനീന്ദ്രയും വിനുകുമാറും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങള്‍ മണിപ്പാല്‍ ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

എയറോണിക്‌സ് മീഡിയയില്‍ നേരത്തേ ജോലി ചെയ്തിരുന്ന ഫെലിക്‌സ് മറ്റൊരു ഇന്റര്‍നെറ്റ് കംപനിക്ക് രൂപം നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ദേഷ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് നിഗമനം. ഒരു വര്‍ഷം മുന്‍പാണ് എയ്‌റോണിക്‌സ് കംപനി സ്ഥാപിച്ചത്. ഫെലിക്‌സും കൊല്ലപ്പെട്ടവരും സമാന ബിസിനസാണ് നടത്തിയിരുന്നതെന്നും എയ്‌റോണിക്‌സ് കംപനി ഫെലിക്‌സിന്റെ ബിസിനസില്‍ ഇടപെട്ടതാണ് ആക്രമണത്തിന് കാരണമെന്നുമാണ് അനുമാനം.

അതേസമയം, ഫെലിക്‌സ് ഒരു ടിക് ടോക് താരം കൂടിയാണ്. 'ജോകര്‍ ഫെലിക്‌സ്' എന്ന പേരിലും ഇയാള്‍ അറിയപ്പെടുന്നു. എയ്‌റോണിക്‌സ് വിട്ട് ഫെലിക്‌സ് സ്വന്തമായി കംപനി രൂപീകരിച്ചിരുന്നു. ഫെലിക്‌സിനൊപ്പം മൂന്നുപേര്‍ക്കൂടി ആക്രമണം നടത്താന്‍ ഉണ്ടായിരുന്നുവെന്നും പൊലീസ് വെളിപ്പെടുത്തി. 

Malayali Killed | ബെംഗ്‌ളൂറു ഓഫീസില്‍ ദാരുണമായി കൊല്ലപ്പെട്ടത് കോട്ടയം സ്വദേശിയായ സിഇഒ; പിന്നില്‍ ബിസിനസ് വൈരാഗ്യമെന്ന് പൊലീസ്; മുന്‍ ജീവനക്കാരനായി തിരച്ചില്‍ വ്യാപിപ്പിച്ചു


Keywords: News, National, National-News, Crime, Crime-News, Ex-Employee, Bengaluru, Tech Firm, Killed, CEO, Managing Director, Ex-Employee Barges Into Bengaluru Tech Firm, Kills CEO, Managing Director.



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia