Govt. Order | കുപ്പിവെള്ളവും തീ കത്തിക്കുന്ന ലൈറ്ററുകളും ഉപയോഗിക്കുന്നവർക്ക് വലിയ വാർത്ത; സർക്കാർ ചട്ടങ്ങളിൽ മാറ്റം

 


ന്യൂഡെൽഹി: (www.kvartha.com) കുപ്പിവെള്ളത്തിനും തീ കത്തിക്കാൻ ഉപയോഗിക്കുന്ന ലൈറ്ററുകൾക്കും ആവശ്യമായ ഗുണനിലവാര മാനദണ്ഡങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രസർക്കാർ. ഇതുസംബന്ധിച്ച് ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (DPIIT) ജൂലൈ അഞ്ചിന് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.

Govt. Order | കുപ്പിവെള്ളവും തീ കത്തിക്കുന്ന ലൈറ്ററുകളും ഉപയോഗിക്കുന്നവർക്ക് വലിയ വാർത്ത; സർക്കാർ ചട്ടങ്ങളിൽ മാറ്റം

ക്വാളിറ്റി കൺട്രോൾ ഓർഡറുകൾ (QCO) അനുസരിച്ച് ഇവയ്ക്ക് ബിഐഎസ് അടയാളം ഇല്ലെങ്കിൽ ഉൽപാദിപ്പിക്കാനും വിൽക്കാനും ഇറക്കുമതി ചെയ്യാനും സ്റ്റോക്ക് ചെയ്യാനും കഴിയില്ല. 2016ലെ ബിഐഎസ് നിയമം അനുസരിച്ച് ബിഐഎസ് സർട്ടിഫൈഡ് അല്ലാത്ത ഉൽപന്നങ്ങളുടെ നിർമാണവും സംഭരണവും വിൽപ്പനയും നിരോധിച്ചിരിക്കുന്നു. ബിഐഎസ് നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചാൽ ആദ്യ കുറ്റത്തിന് രണ്ട് വർഷം വരെ തടവോ രണ്ട് ലക്ഷം രൂപ പിഴയോ ലഭിക്കാം.

തുടർന്നും ആവർത്തിച്ചാൽ പിഴ കുറഞ്ഞത് അഞ്ച് ലക്ഷം രൂപയായും പരമാവധി 10 ഇരട്ടിയായും ചരക്കുകളുടെയോ സാധനങ്ങളുടെയോ മൂല്യത്തിൽ വർധിച്ചേക്കാം. വിജ്ഞാപനം പുറപ്പെടുവിച്ച തീയതി മുതൽ ആറ് മാസത്തിന് ശേഷം ഗുണനിലവാര നിയന്ത്രണ ഉത്തരവ് പ്രാബല്യത്തിൽ വരുമെന്ന് ഡിപിഐഐടി അറിയിച്ചു. ഇന്ത്യയിലെ ഗുണനിലവാരമുള്ള അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിനും പൊതുജനാരോഗ്യവും ഉപഭോക്തൃ സുരക്ഷയും വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ നീക്കം.

കൂടാതെ ഇറക്കുമതി തടയുന്നതിനും പ്രാദേശിക ഉൽപാദനം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് നടപടി. ആഭ്യന്തര നിർമാതാക്കൾക്കും ഇറക്കുമതിക്കും മാനദണ്ഡങ്ങൾ ബാധകമായിരിക്കും. ജൂൺ 29ന് വിദേശ വ്യാപാര ഡയറക്ടറേറ്റ് ജനറൽ 20 രൂപയിൽ താഴെ വിലയുള്ള ലൈറ്റർ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചിരുന്നു.

Keywords: News, National, New Delhi, DPIIT, Water bottles, lighters, Govt. Order,   DPIIT notifies quality control orders for potable water bottles, flame-producing lighters.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia