Eye Vision | കാഴ്ച കുറയുന്നുണ്ടോ? നിങ്ങളുടെ കണ്ണുകളുടെ സംരക്ഷണത്തിന് സഹായിക്കുന്ന 6 ഭക്ഷണങ്ങളിതാ

 


ന്യൂഡെല്‍ഹി: (www.kvartha.com) കണ്ണുകളുടെ സംരക്ഷണത്തെക്കുറിച്ച് നമ്മള്‍ എപ്പോഴും ശ്രദ്ധാലുക്കളാണ്. കാഴ്ച കൂട്ടുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള ഉത്പന്നങ്ങളെ കുറിച്ചുള്ള ധാരാളം പരസ്യങ്ങള്‍ നമ്മള്‍ കാണാറുണ്ട്. ഒരുപാട് ആളുകള്‍ കാഴ്ച തിരിച്ചെടുക്കുന്നതിന് വേണ്ടി പലതരത്തിലുള്ള ശസ്ത്രക്രിയകള്‍ക്കും വിധേയരാകാറുണ്ട്. 

എന്നാല്‍ ധാതുക്കളും പോഷകങ്ങളും അടങ്ങിയ ഭക്ഷണക്രമം പാലിച്ചാല്‍ കാഴ്ച പരിമിതി കുറയ്ക്കാവുന്നതാണ്. ഇത്തരം ഭക്ഷണങ്ങള്‍ ഉള്‍പെടുത്തുന്നത് തിമിരം, പ്രായാധിക്യം മൂലമുള്ള പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് പരിഹാരവുമാണ്. ഒമെഗാ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ നിങ്ങളുടെ കാഴ്ച ശക്തിയെ സംരക്ഷിക്കും.

ഒമെഗാ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ 6 ഭക്ഷണങ്ങള്‍ പരിചയപ്പെടാം: 

മുട്ട ( Eggs)

മുട്ടയില്‍ വിറ്റാമിന്‍ ഡി, വിറ്റാമിന്‍ ബി 6, വിറ്റാമിന്‍ ബി 12, വിറ്റാമിന്‍ എ എന്നിവ അടങ്ങിയിട്ടുണ്ട്, ഈ വിറ്റാമിനുകളെല്ലാം കണ്ണുകള്‍ക്ക് വളരെയധികം ഗുണം ചെയ്യും. മാത്രമല്ല മുട്ടയില്‍ ഒമെഗാ 3 ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് കാഴ്ചശക്തി സംരക്ഷിക്കാന്‍ നല്ലൊരു ഭക്ഷമാണ് മുട്ട.

Eye Vision | കാഴ്ച കുറയുന്നുണ്ടോ? നിങ്ങളുടെ കണ്ണുകളുടെ സംരക്ഷണത്തിന് സഹായിക്കുന്ന 6 ഭക്ഷണങ്ങളിതാ


വാള്‍നട് ( Walnuts)

ഓംഗ് 3 ഫാറ്റി ആസിഡ് അടങ്ങിയ ഒരു നട്‌സാണ് വാള്‍നട്. കണ്ണുകള്‍ക്ക് വളരെയധികം ഗുണം ചെയ്യുന്ന അവശ്യ ധാതുക്കള്‍, പോഷകങ്ങള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയും വാല്‍നടില്‍ അടങ്ങിയിട്ടുണ്ട്. ഒരാള്‍ ദിവസവും വാള്‍നട് കഴിച്ചാല്‍ തീര്‍ച്ചയായും കാഴ്ച പരിമിതിയില്‍ മാറ്റമുണ്ടാകും.

Eye Vision | കാഴ്ച കുറയുന്നുണ്ടോ? നിങ്ങളുടെ കണ്ണുകളുടെ സംരക്ഷണത്തിന് സഹായിക്കുന്ന 6 ഭക്ഷണങ്ങളിതാ


സോയാബീന്‍സ് ( Soybeans)

നാരുകളുടെയും പച്ചക്കറികളിലെ പ്രോടീനുകളുടെയും മികച്ച ഉറവിടമാണ് സോയാബീന്‍ എന്ന പയറുവര്‍ഗം. അവയില്‍ റൈബോഫ്‌ലേവിന്‍, ഫോലേറ്റ്, വിറ്റാമിന്‍ കെ, മഗ്‌നീഷ്യം, പൊടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. അവ ഒമേഗ -3 ഫാറ്റി ആസിഡുകളാല്‍ സമ്പുഷ്ടമാണ്, അതിനാല്‍ തന്നെ കണ്ണുകളുടെ ആരോഗ്യത്തെ ഇത് സംരക്ഷിക്കും.

Eye Vision | കാഴ്ച കുറയുന്നുണ്ടോ? നിങ്ങളുടെ കണ്ണുകളുടെ സംരക്ഷണത്തിന് സഹായിക്കുന്ന 6 ഭക്ഷണങ്ങളിതാ


ഫ്‌ലാക്‌സ് സീഡ് അഥവാ ചണവിത്ത് ( Flaxseed)

ഒമെഗാ 3 ഫാറ്റി ആസിഫിന്റെ ഒരു വലിയ സ്രോതസ്സാണ് ഫ്‌ലാക്‌സ് സീഡ്. കൂടാതെ, അവയില്‍ മഗ്‌നീഷ്യം, ഫൈബര്‍ എന്നിവയും കണ്ണുകള്‍ക്ക് ഗുണം ചെയ്യുന്ന മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഫ്‌ളാക്‌സ് സീഡുകള്‍ മാത്രമല്ല, ചിയ സീഡ്സും ആരോഗ്യമുള്ള കണ്ണുകള്‍ ഉണ്ടാകാന്‍ സഹായിക്കും.

Eye Vision | കാഴ്ച കുറയുന്നുണ്ടോ? നിങ്ങളുടെ കണ്ണുകളുടെ സംരക്ഷണത്തിന് സഹായിക്കുന്ന 6 ഭക്ഷണങ്ങളിതാ


സാല്‍മണ്‍ മീന്‍ അഥവാ ചെമ്പല്ലി ( Salmon)

കൊഴുപ്പടങ്ങിയ സാല്‍മണ്‍ പോലുള്ള മീനുകളില്‍ ഒമെഗാ 3 ഫാറ്റി ആസിഡുകളും മറ്റ് പോഷക ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. കാഴ്ച ശക്തി കൂട്ടാന്‍ സാല്‍മണ്‍ ഫിഷ് കഴിക്കുന്നത് നല്ലതാണ്.

പ്രോടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയുടെ ഒരു പ്രധാന സ്രോതസ്സാണ് സാല്‍മണ്‍. നല്ല ഹൃദയാരോഗ്യം നിലനിര്‍ത്തുന്നതിന് ആവശ്യമായ ഒമേഗ -3 ഫാറ്റി ആസിഡുകളാലും സമ്പുഷ്ടമാണ്. ഒമേഗ -3 ഫാറ്റി ആസിഡുകള്‍ അവയുടെ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ്. ഇത് ഹൃദ്രോഗം, സ്‌ട്രോക്ക്, ചിലതരം കാന്‍സര്‍ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാന്‍ സഹായിക്കും.

എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന വിറ്റാമിന്‍ ഡിയുടെ നല്ല ഉറവിടം കൂടിയാണ് സാല്‍മണ്‍. ആരോഗ്യകരമായ നാഡീവ്യവസ്ഥ നിലനിര്‍ത്തുന്നതിന് പ്രധാനമായ വിറ്റാമിന്‍ ബി 12 ലും ഇതില്‍ സമ്പന്നമാണ്. സാല്‍മണ്‍ മീനുകളില്‍ മെര്‍കുറി കുറവാണ്, പതിവായി മീന്‍ം കഴിക്കുന്ന ആളുകള്‍ക്ക് സാല്‍മണ്‍ തിരഞ്ഞെടുക്കുന്നത് നല്ലതാണ്.

Eye Vision | കാഴ്ച കുറയുന്നുണ്ടോ? നിങ്ങളുടെ കണ്ണുകളുടെ സംരക്ഷണത്തിന് സഹായിക്കുന്ന 6 ഭക്ഷണങ്ങളിതാ


മധുര കിഴങ്ങ് ( Sweet Potatoes)

മധുരക്കിഴങ്ങില്‍ വിറ്റാമിന്‍ ബി, വിറ്റാമിന്‍ സി, ഇരുമ്പ്, മഗ്‌നീഷ്യം, കാല്‍സ്യം, തയാമിന്‍ തുടങ്ങി നിരവധി അവശ്യ ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്. ഒമെഗാ 3 ഫാറ്റി ആസിഡും ഇതില്‍ അടങ്ങിയിട്ടുണ്ട്.

Eye Vision | കാഴ്ച കുറയുന്നുണ്ടോ? നിങ്ങളുടെ കണ്ണുകളുടെ സംരക്ഷണത്തിന് സഹായിക്കുന്ന 6 ഭക്ഷണങ്ങളിതാ


Keywords: News, National, National-News, Health, Health-News, Foods, Vision, Eye, Omega 3,  Protection, Faty Acid, Decreased vision? Here are 6 foods that can help boost your eyesight.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia