Apologize | ക്ഷണിച്ച് വരുത്തിയ അതിഥിയുടെ ഔചിത്യക്കുറവുമൂലമുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം രേഖപ്പെടുത്തുന്നു; മൈക് ഉടമ രഞ്ജിത്തിനോട് ക്ഷമാപണവുമായി കോണ്‍ഗ്രസ് നേതാക്കള്‍

കോട്ടയം: (www.kvartha.com) മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അനുസ്മരണ ചടങ്ങിനിടെ മൈക് തകരാറിലായി കേസില്‍പ്പെട്ട ഉടമ രഞ്ജിതിനോട് ക്ഷമാപണവുമായി കോണ്‍ഗ്രസ് നേതാക്കള്‍. രാഹുല്‍ മാങ്കൂട്ടത്തില്‍, വിടി ബല്‍റാം എന്നിവരാണ് ഫേസ്ബുക് പോസ്റ്റിലൂടെ ഖേദം പ്രകടിപ്പിച്ചത്.

പ്രിയ രഞ്ജിത്, ഞങ്ങള്‍ ക്ഷണിച്ച് വരുത്തിയ അതിഥിയുടെ ഔചിത്യക്കുറവും അഹങ്കാരവും കാരണം താങ്കള്‍ക്കും താങ്കളുടെ സംരംഭത്തിനുമുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം രേഖപ്പെടുത്തുന്നു, എന്നാണ് രാഹുല്‍ ഫേസ്ബുകില്‍ കുറിച്ചത്.

പരിപാടിയില്‍ പങ്കെടുത്ത ഒരതിഥി കാരണം മൈക് ഓപറേറ്റര്‍ക്കുണ്ടായ അസൗകര്യത്തില്‍ ക്ഷമ ചോദിച്ചുകൊണ്ടാണ് വിടി ബല്‍റാമിന്റെ പോസ്റ്റ്. നിയമനടപടികള്‍ കാരണം രഞ്ജിത്തിനുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കൂടെയുണ്ടാകുമെന്നും ബല്‍റാം കുറിച്ചു.

Apologize | ക്ഷണിച്ച് വരുത്തിയ അതിഥിയുടെ ഔചിത്യക്കുറവുമൂലമുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം രേഖപ്പെടുത്തുന്നു; മൈക് ഉടമ രഞ്ജിത്തിനോട് ക്ഷമാപണവുമായി കോണ്‍ഗ്രസ് നേതാക്കള്‍

തിങ്കളാഴ്ച കെ പി സി സി സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോഴായിരുന്നു മൈക് തടസ്സപ്പെട്ടത്. 10 സെകന്‍ഡിനുള്ളില്‍ തന്നെ തകരാര്‍ പരിഹരിച്ച് ശരിയാകുകയും ചെയ്തു. തുടര്‍ന്ന് കഴിഞ്ഞദിവസം കന്റോണ്‍മെന്റ് പൊലീസ് സംഭവത്തില്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. 

Apologize | ക്ഷണിച്ച് വരുത്തിയ അതിഥിയുടെ ഔചിത്യക്കുറവുമൂലമുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം രേഖപ്പെടുത്തുന്നു; മൈക് ഉടമ രഞ്ജിത്തിനോട് ക്ഷമാപണവുമായി കോണ്‍ഗ്രസ് നേതാക്കള്‍

തകരാറിലായ മൈകും കസ്റ്റഡിയിലെടുത്തിരുന്നു. സംഭവം വിവാദമായതോടെ മുഖ്യമന്ത്രി ഇടപെട്ട് കേസ് അവസാനിപ്പിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

Apologize | ക്ഷണിച്ച് വരുത്തിയ അതിഥിയുടെ ഔചിത്യക്കുറവുമൂലമുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം രേഖപ്പെടുത്തുന്നു; മൈക് ഉടമ രഞ്ജിത്തിനോട് ക്ഷമാപണവുമായി കോണ്‍ഗ്രസ് നേതാക്കള്‍

Keywords:  Congress leaders apologize to Ranjith, who was involved in mic failure case in Thiruvananthapuram, Thiruvananthapuram, News, Politics, Congress Leaders, Apologize, FB Post, Mike Issue, Police, Case, Controversy, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia