Biju Prabhakar | തൊഴിലാളികളും മാനേജ് മെന്റും ഒന്നിച്ചുനിന്നാല്‍ ആരുടെയും സഹായമില്ലാതെ കെ എസ് ആര്‍ ടി സിയെ മുന്നോട്ടുകൊണ്ടുപോകാമെന്ന് സിഎംഡി ബിജു പ്രഭാകര്‍

 


തിരുവനന്തപുരം: (www.kvartha.com) തൊഴിലാളികളും മാനേജ് മെന്റും ഒന്നിച്ചു നിന്നാല്‍ സര്‍കാരിന്റെയും ആരുടെയും സഹായമില്ലാതെ കെ എസ് ആര്‍ ടി സിയെ മുന്നോട്ടുകൊണ്ടുപോകാമെന്ന് വ്യക്തമാക്കി സിഎംഡി ബിജു പ്രഭാകര്‍. സിംഗിള്‍ ഡ്യൂടി സമ്പ്രദായം നടപ്പാക്കി കൂടുതല്‍ സര്‍വീസുകള്‍ ഓടിച്ചാല്‍ 30 കോടി രൂപ മാസം അധിക വരുമാനം കണ്ടെത്താനാകുമെന്നും അങ്ങനെയാണെങ്കില്‍ ആരുടെയും കാലുപിടിക്കാതെ അഞ്ചാം തീയതിക്കകം ശമ്പളം നല്‍കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ജീവനക്കാരില്‍ ചിലര്‍ സിംഗിള്‍ ഡ്യൂടിയെ മനസിലാക്കാതെ എതിര്‍ക്കുകയാണെന്നും എട്ടു മണിക്കൂര്‍ ഡ്യൂടി സമയത്തെ 12 മണിക്കൂര്‍ ജോലിയെന്ന് കുറ്റപ്രചാരണം നടത്തുന്നുവെന്നും ബിജു പ്രഭാകര്‍ പറഞ്ഞു. ഫേസ് ബുകില്‍ തിങ്കളാഴ്ച പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ബിജു പ്രഭാകര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

ബിജു പ്രഭാകറിന്റെ വാക്കുകള്‍:

സ്വിഫ്റ്റ് ബസ് വന്നാല്‍പ്പോലും അനൗണ്‍സ് ചെയ്യാത്ത സമ്പ്രദായമാണുള്ളത്. എന്നാല്‍ ഇതില്‍ നിന്നുള്ള വരുമാനം ആര്‍ക്കാണ് കിട്ടുന്നതെന്ന് ഒരുവിഭാഗം ജീവനക്കാര്‍ മനസ്സിലാക്കുന്നില്ല. ആളുകളെ വിളിച്ചു കയറ്റുന്നതിനായി മെഗാഫോണ്‍ വാങ്ങി നല്‍കിയിട്ടുപോലും ഉപയോഗിച്ചില്ല. രാവിലെ കൂടുതല്‍ സര്‍വീസ് നടത്തി വരുമാനമുറപ്പാക്കാനാണു ശ്രമം.

ഇതിന്റെ ഭാഗമായാണ് ഇടയ്ക്കു വിശ്രമം അനുവദിച്ച് സ്പ്രെഡ് ഓവര്‍ ഡ്യൂടി നടപ്പാക്കാന്‍ ശ്രമിച്ചത്. എന്നാല്‍, അധികസമയം പണിയെടുപ്പിക്കുന്നുവെന്നാണ് ജീവനക്കാരുടെ പരാതി. രാജ്യത്ത് ട്രാസ്പോര്‍ട് സര്‍വീസുകളിലുള്ള ഡ്യൂടി പരിഷ്‌കാരമാണ് ഞാന്‍ നടപ്പാക്കിയത്. ഇത് അധിക പണിയെടുപ്പിക്കലാണെങ്കില്‍ എന്തുകൊണ്ട് കോടതിയില്‍ പോയി ചോദ്യം ചെയ്യുന്നില്ല? കോടതിയില്‍ ചോദ്യം ചെയ്താലും നിലനില്‍ക്കില്ലെന്ന് അറിയാവുന്നതുകൊണ്ടാണ് ദുഷ്പ്രചരണം നടത്തുന്നത്.

ചില ജീവനക്കാര്‍ പെന്‍ഷന്‍ ലക്ഷ്യമിട്ടാണ് കെ എസ് ആര്‍ ടി സിയിലുള്ളത്. 1,243 ജീവനക്കാര്‍ ജോലിക്ക് ഹാജരാകുന്നില്ല. ഇടയ്ക്കു വന്ന് ഒപ്പിട്ട് മുങ്ങുകയാണിവര്‍. കെ എസ് ആര്‍ ടി സിയില്‍ ഉഴപ്പി നില്‍ക്കാനാകില്ല. ഇവര്‍ ഒന്നില്ലെങ്കില്‍ വിആര്‍എസ് എടുക്കണം, അല്ലെങ്കില്‍ ഇവരെ പിരിച്ചുവിടും. ജോലിക്കു ഹാജരാകാത്തവരുടെ പേര് വിവരങ്ങള്‍ വച്ച് മാധ്യമങ്ങളില്‍ ഉടന്‍ പരസ്യം നല്‍കാന്‍ തയാറെടുക്കുകയാണ്.

Biju Prabhakar | തൊഴിലാളികളും മാനേജ് മെന്റും ഒന്നിച്ചുനിന്നാല്‍ ആരുടെയും സഹായമില്ലാതെ കെ എസ് ആര്‍ ടി സിയെ മുന്നോട്ടുകൊണ്ടുപോകാമെന്ന് സിഎംഡി ബിജു പ്രഭാകര്‍

കൃത്യമായി വണ്ടികള്‍ അറ്റകുറ്റപ്പണി ചെയ്യാത്തതാണ് മറ്റൊരു പ്രശ്‌നം. എന്നാല്‍ തമിഴ്‌നാട്ടില്‍ കൃത്യമായി വണ്ടികള്‍ക്ക് അറ്റകുറ്റപ്പണികള്‍ നടത്തി കൂടുതല്‍ കാലം ഓടിക്കുന്നുണ്ട്. കെ എസ് ആര്‍ ടി സി ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. ഇത് മനസ്സിലാക്കണം- എന്നും ബിജു പ്രഭാകര്‍ പറഞ്ഞു.

Keywords:  CMD Biju Prabhakar about issues in KSRTC, Thiruvananthapuram, News, Face Book, Employees, Swift Bus, Passengers, Duty, Media, Advertisement, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia