OPS | എൻപിഎസ് വിട്ട് പഴയ പെൻഷൻ പദ്ധതിയിൽ ചേരാം; ഈ ജീവനക്കാർക്ക് ഒറ്റത്തവണ അവസരം; സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ നിർദേശം

 


ന്യൂഡെൽഹി: (www.kvartha.com) നാഷണൽ പെൻഷൻ സ്കീം (NPS) ഉപേക്ഷിച്ച് പഴയ പെൻഷൻ പദ്ധതിയിൽ (OPS) ചേരാൻ ഓൾ ഇന്ത്യാ സർവീസ് (AIS) ജീവനക്കാർക്ക് ഒറ്റത്തവണ അവസരം നൽകാൻ എല്ലാ സംസ്ഥാന സർക്കാരുകളോടും കേന്ദ്ര സർക്കാർ നിർദേശിച്ചു. 2003 ഡിസംബർ 22-ന് ശേഷം പരസ്യം ചെയ്ത ഒഴിവുകളിൽ നിന്ന് റിക്രൂട്ട് ചെയ്ത ജീവനക്കാർക്ക് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം. 2004 ജനുവരി ഒന്നിനോ അതിനുശേഷമോ സർക്കാർ സർവീസിൽ ചേരുമ്പോൾ എൻ പി എസിന്റെ പരിധിയിൽ വരുന്നവരും പഴയ പെൻഷൻ സ്കീമിന്റെ വ്യവസ്ഥകൾക്ക് കീഴിൽ പരിരക്ഷിക്കപ്പെടും.

OPS | എൻപിഎസ് വിട്ട് പഴയ പെൻഷൻ പദ്ധതിയിൽ ചേരാം; ഈ ജീവനക്കാർക്ക് ഒറ്റത്തവണ അവസരം; സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ നിർദേശം

നവംബർ 30-നകം താൽപ്പര്യമുള്ള ജീവനക്കാർക്ക് എൻപിഎസ് വിട്ട് ഒപിഎസ് ലഭിക്കുന്നതിന് അപേക്ഷിക്കാം. ഒരിക്കൽ മാത്രമേ ഈ അവസരം ലഭിക്കൂ. യോഗ്യരായ ജീവനക്കാർക്ക് 2024 ജനുവരി 31-നകം പഴയ പെൻഷൻ പദ്ധതി പ്രയോജനപ്പെടുത്തുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിക്കും. ഇതിനുശേഷം അവരുടെ എൻപിഎസ് അക്കൗണ്ടുകൾ 2024 മാർച്ച് 31ന് അവസാനിക്കും.

കേന്ദ്ര ഗവൺമെന്റിന്റെ പേഴ്സണൽ ആന്റ് ട്രെയിനിംഗ് വകുപ്പ് ജൂലൈ 13 ന് എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാർക്ക് ഇത് സംബന്ധിച്ച് കത്ത് അയച്ചു. 2004 ജനുവരി ഒന്നിനോ അതിനുശേഷമോ സേവനത്തിൽ ചേരുമ്പോൾ എൻ പി എസിന്റെ പരിധിയിൽ വരുന്ന ഓൾ ഇന്ത്യാ സർവീസ് ഉദ്യോഗസ്ഥർക്ക് 1958-ലെ പഴയ പെൻഷൻ സ്കീമിന് കീഴിൽ പരിരക്ഷ നൽകാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കുമെന്ന് കത്തിൽ പറയുന്നു. 2003-ലെ സിവിൽ സർവീസസ് പരീക്ഷ, 2004-ലെ സിവിൽ സർവീസസ് പരീക്ഷ, 2003-ലെ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷ എന്നിവയിലൂടെ തിരഞ്ഞെടുക്കപ്പെട്ട അഖിലേന്ത്യാ സർവീസിലെ ഉദ്യോഗസ്ഥർക്ക് ആനുകൂല്യം ലഭിക്കും.

Keywords: News, National, New Delhi, OPS, NPS, AIS, Pension, Central Govt, Govt Employees,   Centre directs all states to give one time option to opt for OPS.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia