Covid | അമേരിക്കയില്‍ വീണ്ടും കോവിഡ് ആശങ്ക; ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം വര്‍ധിച്ചു; മുന്നറിയിപ്പുമായി സിഡിഎസ്

 


ന്യൂഡല്‍ഹി: (www.kvartha.com) കഴിഞ്ഞ ദിവസങ്ങളില്‍ അമേരിക്കയില്‍ കോവിഡ്-19 കേസുകളില്‍ വര്‍ധനവ് ഉണ്ടായതായി സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (CDC) മുന്നറിയിപ്പ് നല്‍കി. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 10 ശതമാനം വര്‍ധിച്ചു. 2022 ഡിസംബറിന് ശേഷമുള്ള ഏറ്റവും കൂടിയ കണക്കാണിത്.
       
Covid | അമേരിക്കയില്‍ വീണ്ടും കോവിഡ് ആശങ്ക; ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം വര്‍ധിച്ചു; മുന്നറിയിപ്പുമായി സിഡിഎസ്

ജൂലൈ 15-ഓടെ ഏകദേശം 7100 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിന് മുന്നാമത്തെ ആഴ്ച 6444 രോഗികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജൂലൈ 21 വരെ ഏകദേശം 0.73% ആളുകള്‍ കൊറോണ കാരണം ആശുപത്രിയില്‍ എത്തി. ഒരു മാസം മുമ്പ് ഇത് 0.49% ആയിരുന്നുവെന്ന് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ഏകദേശം ആറ് - ഏഴ് മാസത്തെ കുറവിന് ശേഷം ഇപ്പോള്‍ വന്‍ വര്‍ധനയാണ് കോവിഡ് കേസുകളില്‍ ഉണ്ടായിരിക്കുന്നതെന്ന് അറ്റ്ലാന്റയിലെ സിഡിസിയുടെ കോവിഡ് മാനജര്‍ ഡോ. ബ്രണ്ടന്‍ ജാക്സണ്‍
പറഞ്ഞു. 'കഴിഞ്ഞ ഏതാനും ആഴ്ചകളായി കണക്കുകള്‍ ഉയരുന്നു. ഈ ആഴ്ച, വളരെക്കാലത്തിന് ശേഷം ആദ്യമായി, ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും വര്‍ധനവ് കണ്ടു. വേനല്‍ തരംഗം വൈകിയതാണ് ഇതിന് കാരണം', അദ്ദേഹം പറഞ്ഞു.

ഏഷ്യയില്‍ ഉയര്‍ന്നുവരുന്ന മ്യൂട്ടജെനിക് സബ് വേരിയന്റുകളാണ് കൂടുതല്‍ ആശങ്കാജനകമെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ മിക്ക അമേരിക്കക്കാരും ഈ മുന്‍കൂര്‍ മുന്നറിയിപ്പ് വളരെയധികം ശ്രദ്ധിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അമേരിക്കയിലെ കോവിഡ് നിരക്ക് ഇപ്പോഴും ചരിത്രപരമായ ഏറ്റവും താഴ്ന്ന നിലയിലാണെന്നും രാജ്യത്ത് മൊത്തത്തിലുള്ള അണുബാധയുമായി ബന്ധപ്പെട്ട മരണങ്ങള്‍ കുറയുകയാണെന്നും മറ്റു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

Keywords: Covid, Us,Summer, Wave,Warning, CDC, Hospital, Doctors, World News, American News, Covid 19, CDC issues warning over COVID-19 spike in US, says could be 'late summer wave'. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia