Court Verdict | പ്രൊഫസര്‍ ടിജെ ജോസഫിന്റെ കൈവെട്ടിയെന്ന കേസില്‍ 6 പ്രതികള്‍ കുറ്റക്കാരെന്ന് എന്‍ഐഎ കോടതി, 5 പേരെ വെറുതെ വിട്ടു; ശിക്ഷ വ്യാഴാഴ്ച വിധിക്കും

 


കൊച്ചി: (www.kvartha.com) തൊടുപുഴ ന്യൂമാന്‍ കോളജിലെ പ്രൊഫസറായിരുന്ന ടിജെ ജോസഫിന്റെ കൈവെട്ടിയെന്ന കേസില്‍ കൊച്ചി പ്രത്യേക എന്‍ഐഎ കോടതി രണ്ടാംഘട്ട വിധി പ്രസ്താവിച്ചു. കേസില്‍ ആറു പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. അഞ്ചുപേരെ വെറുതെ വിട്ടു. കേസിലെ ഒന്നാംപ്രതി പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സവാദ്(33) സംഭവം നടന്നതു മുതല്‍ ഒളിവിലാണ്. ഇയാളെ ഇതുവരെ പിടികൂടാനായിട്ടില്ല.

പ്രതികളായ സജില്‍, നാസര്‍, നജീബ്, നൗശാദ്, മൊയ്തീന്‍ കുഞ്ഞ്, അയൂബ് എന്നിവരെയാണ് ശിക്ഷിച്ചത്. ശഫീഖ്, അസീസ്, സുബൈര്‍, മുഹമ്മദ് റാഫി, മന്‍സൂര്‍ എന്നിവരെയാണ് വെറുതെവിട്ടത്. എറണാകുളം പ്രത്യേക എന്‍ ഐഎ കോടതി ജഡ് ജ് അനില്‍ കെ ഭാസ്‌കറാണ് വിധി പുറപ്പെടുവിച്ചത്. പ്രതികള്‍ക്കുള്ള ശിക്ഷ വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നുമണിക്ക് വിധിക്കും.

2010 ജൂലൈ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികള്‍ സംഘം ചേര്‍ന്ന് അധ്യാപകന്റെ കൈവെട്ടിയെന്നാണ് കേസ്. ഭാര്യയ്ക്കും സഹോദരിക്കുമൊപ്പം മൂവാറ്റുപുഴ നിര്‍മല മാതാ പള്ളിയില്‍ നിന്നും കുര്‍ബാന കഴിഞ്ഞ് മടങ്ങവെയാണ് വാനിലെത്തിയ ആറംഗ സംഘത്തിന്റെ ആക്രമണം.

നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ആസൂത്രണം ചെയ്തു നടപ്പാക്കിയ കൃത്യമാണെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. കേസില്‍ ഭീകരപ്രവര്‍ത്തനം തെളിഞ്ഞെന്നു വ്യക്തമാക്കിയ എന്‍ഐഎ കോടതി, ഗൂഢാലോചന, ആയുധം കൈവശം വയ്ക്കല്‍, ഒളിവില്‍ പോകല്‍, ആയുധം കൊണ്ട് ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ തെളിഞ്ഞതായി ചൂണ്ടിക്കാട്ടി. കൃത്യത്തില്‍ നേരിട്ടു പങ്കെടുത്തയാളാണ് സജല്‍, സംഭവത്തിന്റെ മുഖ്യസൂത്രധാരനാണ് നാസര്‍ എന്നും കോടതി കണ്ടെത്തി.

ആലുവ സ്വദേശിയും പോപ്പുലര്‍ഫ്രണ്ട് നേതാവുമാണ് നാസര്‍. ആദ്യഘട്ടത്തില്‍ 37 പ്രതികളെ വിസ്തരിച്ച കോടതി 11 പേര്‍ കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചിരുന്നു. ആദ്യഘട്ട കുറ്റപത്രത്തിന് ശേഷം അറസ്റ്റിലായവരുടെ വിചാരണയാണ് രണ്ടാംഘട്ടത്തില്‍ പൂര്‍ത്തിയാക്കിയത്.

Court Verdict | പ്രൊഫസര്‍ ടിജെ ജോസഫിന്റെ കൈവെട്ടിയെന്ന കേസില്‍ 6 പ്രതികള്‍ കുറ്റക്കാരെന്ന് എന്‍ഐഎ കോടതി, 5 പേരെ വെറുതെ വിട്ടു; ശിക്ഷ വ്യാഴാഴ്ച വിധിക്കും

തൊടുപുഴ ന്യൂമാന്‍ കോളജിലെ ബികോം മലയാളം ഇന്റേണല്‍ പരീക്ഷയ്ക്ക് തയാറാക്കിയ ചോദ്യപേപറില്‍ പ്രവാചക നിന്ദയുണ്ടെന്നാരോപിച്ചാണ് പ്രതികള്‍ ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയത് എന്നാണ് കേസ്. സംഭവം നടന്ന് 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രണ്ടാംഘട്ട വിചാരണയും വിധിയുമുണ്ടായത്.

Keywords:  Attack Against Prof. TJ Joseph Case: NIA court finds 6 guilty, acquits 5, Kochi, News, Attack, NIA Court Verdict, Accused Guilty, Crime, Criminal Case, Examination, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia