Arjun Ayanki | സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് 75 പവന്‍ സ്വര്‍ണവും പണവും മൊബൈല്‍ ഫോണും തട്ടിയെടുത്തുവെന്ന കേസില്‍ അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍

 


പാലക്കാട്: (www.kvartha.com) സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് പണവും സ്വര്‍ണവും തട്ടിയെടുത്തുവെന്ന കേസില്‍ അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍. പാലക്കാട് മീനാക്ഷിപുരം പൊലീസ് തിങ്കളാഴ്ച പുലര്‍ചെ പൂനയില്‍ നിന്നാണ് അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയിലെടുത്തത്. അര്‍ജുന്‍ ആയങ്കിയും സംഘവും മീനാക്ഷിപുരത്തുള്ള വ്യാപാരിയില്‍ നിന്ന് 75 പവന്‍ സ്വര്‍ണവും മൂവായിരം രൂപയും മൊബൈല്‍ ഫോണും തട്ടിയെടുത്തുവെന്നാണ് കേസ്.

കവര്‍ചയ്ക്ക് ശേഷം സംഘം സ്വര്‍ണം വീതം വെച്ച് വ്യത്യസ്ത സ്ഥലങ്ങളിലേക്ക് രക്ഷപ്പെടുകയായിരുന്നു. നാലുമാസം മുമ്പ് നടന്ന കേസുമായി ബന്ധപ്പെട്ട് സിപിഎം ബ്രാഞ്ച് സെക്രടറി ഉള്‍പെടെ 11 പാര്‍ടി പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു. ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ അര്‍ജുന്‍ ആയങ്കിയാണെന്നും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ഇയാളെന്നും പൊലീസ് പറഞ്ഞു.

മാര്‍ച് 26ന് പുലര്‍ചെ അഞ്ചരയോടെ പാലക്കാട് മീനാക്ഷിപുരം സൂര്യപാറയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൃശൂര്‍ പുതുക്കാട് സ്വദേശി റാഫേലിന്റെ (57) പരാതിയിലാണ് പൊലീസ് നടപടി. തമിഴ്‌നാട് മധുക്കരയിലെ ജ്വല്ലറിയില്‍ പ്രദര്‍ശിപ്പിക്കാനായി സ്വര്‍ണം കൊണ്ടുപോയി തിരികെ ബസില്‍ മടങ്ങുകയായിരുന്നു റാഫേല്‍.

Arjun Ayanki | സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് 75 പവന്‍ സ്വര്‍ണവും പണവും മൊബൈല്‍ ഫോണും തട്ടിയെടുത്തുവെന്ന കേസില്‍ അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍

കാറിലെത്തിയ സംഘം ബസിനു കുറുകെ വാഹനം നിര്‍ത്തി, റാഫേലിനെ പിടിച്ചിറക്കി കാറില്‍ കയറ്റി തമിഴ്‌നാട് ഭാഗത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്കു കൊണ്ടുപോയി മര്‍ദിക്കുകയും 600 ഗ്രാം സ്വര്‍ണവും പണവും മൊബൈല്‍ ഫോണും കവരുകയും ചെയ്‌തെന്നാണു പരാതി.

2021-ലെ രാമനാട്ടുകാര സ്വര്‍ണക്കള്ളക്കടത്ത് ക്വടേഷന്‍ അപകടക്കേസുമായി ബന്ധപ്പെട്ടാണ് അര്‍ജുന്‍ ആയങ്കിയുടെ പേര് ആദ്യം ഉയര്‍ന്നുവന്നത്. കണ്ണൂര്‍, കരിപ്പൂര്‍ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വര്‍ണക്കടത്ത് ക്വടേഷന്‍ സംഘത്തിലെ പ്രധാനിയാണ്.

Keywords:  Arjun Ayanki Arrested in Gold Robbery Case, Kannur, News, Arjun Ayanki Arrested, Gold Robbery Case, Police, Complaint, Mobile Phone, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia