Smart Shopping | പാക്കറ്റിൽ വരുന്ന ഭക്ഷണങ്ങൾ കടകളിൽ നിന്ന് വാങ്ങിക്കുന്നവരാണോ? ശ്രദ്ധിച്ചില്ലെങ്കിൽ ആരോഗ്യം തന്നെ അപകടത്തിലാകും; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക

 


ന്യൂഡെൽഹി: (www.kvartha.com) ഇന്നത്തെ കാലത്ത് പലതരത്തിലുള്ള ഭക്ഷണങ്ങൾ പാക്ക് ചെയ്ത് കിട്ടാറുണ്ട്. പച്ചക്കറി മുതൽ റെഡി ടു ഈറ്റ് ഫുഡ്‌ വരെ അതിൽ പെടുന്നു. ഓരോ ദിവസം കഴിയുംതോറും വ്യത്യസ്ത തരത്തിലുള്ള പാനീയങ്ങളും, ബിസ്ക്കറ്റുകളും, ചിപ്സുകളും മറ്റു ഭക്ഷണങ്ങളുമായി ഭംഗിയേറിയ പാക്കറ്റുകളോടെ സൂപ്പർ മാർക്കറ്റുകളുടെ തട്ടുകൾ നിറഞ്ഞു കൊണ്ടിരിക്കുകയാണ്.

Smart Shopping | പാക്കറ്റിൽ വരുന്ന ഭക്ഷണങ്ങൾ കടകളിൽ നിന്ന് വാങ്ങിക്കുന്നവരാണോ? ശ്രദ്ധിച്ചില്ലെങ്കിൽ ആരോഗ്യം തന്നെ അപകടത്തിലാകും; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക

ഇത്തരത്തിൽ എല്ലാ ഭക്ഷണങ്ങളും പാക്ക് ചെയ്ത് കിട്ടുന്നത് നമുക്ക് എളുപ്പ വഴിയാണെങ്കിലും ഇത് ശ്രദ്ധിച്ചില്ലെങ്കിൽ ആരോഗ്യത്തിന് കോട്ടം വരാനുള്ള സാധ്യതയും ഏറെയാണ്. പാക്കറ്റിൽ വരുന്ന ഭക്ഷണങ്ങൾ വാങ്ങിക്കുമ്പോൾ ഒട്ടേറെ കാര്യങ്ങൾ നിരീക്ഷിക്കേണ്ടതുണ്ട്. ലേബലുകൾ വായിക്കുന്നതും ചേരുവകൾ പരിശോധിക്കുന്നതുമെല്ലാം ഇത്തരത്തിലുള്ള കാര്യങ്ങളാണ്. ആരോഗ്യകരമായ ഷോപ്പിംഗിന് ചില നുറുക്കു വിദ്യകൾ ഇതാ.

* ലേബലുകൾ വായിച്ചു നോക്കുക

സ്മാർട് ഷോപ്പിങ്ങിലേക്കുള്ള ആദ്യ പടി ലേബലുകൾ വായിച്ചു നോക്കുക എന്നതാണ്. നിങ്ങൾ വാങ്ങുന്ന സാധനത്തിന്റെ ഗുണമേന്മയും അതിൽ അടങ്ങിയിരിക്കുന്ന പദാർത്ഥങ്ങളുടെ അളവുകളും പ്രോട്ടീനുകളുടെയും മറ്റും സ്വാധീനം മനസിലാക്കാനും മാത്രമല്ല ഉത്പന്നം പുതിയതാണോയെന്നും ഉപയോഗത്തിന് അനുയോജ്യമായതാണോ എന്നും മനസിലാക്കാൻ സാധിക്കും.

* ചേരുവകൾ പരിശോധിക്കുക

അടുത്ത ഒരു സുപ്രധാന ഘട്ടമാണ് ചേരുവകൾ പരിശോധിക്കുക എന്നത്.ചേരുവകളുടെ ലിസ്റ്റിൽ ഏറ്റവും പ്രധാനപ്പെട്ടവ ആദ്യവും ബാക്കിയുള്ളവ താഴേക്കും കാണാൻ സാധിക്കും. കൃത്രിമ അഡിറ്റീവുകൾ, കൂടുതൽ പഞ്ചസാര എന്നിവയടങ്ങിയ ഭക്ഷണങ്ങൾ വാങ്ങാതിരിക്കുക.

* പോഷകങ്ങൾ

വാങ്ങുന്ന ഭക്ഷണത്തിന്റെ പാക്കറ്റുകളിൽ നോക്കി എത്രത്തോളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് നോക്കുക. ധാതുക്കൾ, വിറ്റാമിനുകൾ, ഫൈബർ എന്നിങ്ങനെയുള്ളവ അടങ്ങിയ ഭക്ഷണങ്ങൾ വാങ്ങിക്കുക. ഉയർന്ന പ്രോട്ടീനും നാരുകളടങ്ങിയതുമായ ഭക്ഷണങ്ങൾ വാങ്ങാൻ ശ്രമിക്കുക. തണുപ്പിച്ച പദാർത്ഥങ്ങൾ വാങ്ങുമ്പോഴും പ്രോട്ടീനുകളുടെയും നാരുകളുടെയും സാന്നിധ്യം ഉറപ്പാക്കുക. കുടുംബത്തിൽ ആർക്കെങ്കിലും അലർജിയോ ഭക്ഷണ നിയന്ത്രണമോ ഉണ്ടെങ്കിൽ അവ ചേരുവകളിൽ പ്രത്യേകം ശ്രദ്ധിക്കുക.

* അളവ് പരിശോധിക്കുക

പഞ്ചസാരയുടെയും സോഡിയത്തിന്റെയും അളവ് പരിശോധിക്കുക. ചില പദാർഥങ്ങൾ പ്രത്യക്ഷത്തിൽ പഞ്ചസാര അടങ്ങിയതാണെന്ന് നമുക്ക് മനസിലാക്കാൻ സാധിക്കില്ല. ഉദാഹരണത്തിന് സുക്രോസ്, ഫ്രാക്റ്റോസ്, കൊൺ സിറപ്പ് മുതലായവ ഉപയോഗിക്കുന്നുണ്ട്. അത് പോലെ സോഡിയത്തിന്റെ ഉറവിടങ്ങളാണ് മോണോസോഡിയം ഗ്ലൂട്ടാമേറ്റ്, സോഡിയം നൈട്രേറ്റ് എന്നിവ. ഇവ പ്രത്യേകം ശ്രദ്ധിക്കുക.

* ഇവയും ശ്രദ്ധിക്കുക

ചെറിയ രീതിയിൽ സംസ്‌കരിച്ച ഭക്ഷണങ്ങൾ വാങ്ങുക, അതായത് ടിന്നിലടച്ചതോ ഫ്രോസൺ ചെയ്തതോ ആയ ഭക്ഷണങ്ങൾ കുറയ്ക്കുക. വെള്ള അരിക്ക് പകരം മട്ടയരി വാങ്ങുക. ഇതിൽ വെളുത്ത അരിയേക്കാൾ പോഷകങ്ങളും നാറുകളും അടങ്ങിയിരിക്കുന്നു. ഒരു പാക്കറ്റ് ഒറ്റയടിക്ക് മുഴുവനായി തീർക്കാതെ പല തവണകളിലായി ഉപയോഗിക്കുക. കലോറി എത്രയുണ്ടെന്ന് നോക്കി അധികമാകാത്ത തരത്തിൽ കണക്കാക്കി ഉപയോഗിക്കുക

നിങ്ങളുടെ ആരോഗ്യത്തിന് അനുസൃതമായി മികച്ച ബ്രാൻഡുകളുടെ സാധനങ്ങൾ വാങ്ങിക്കുക. കൂടുതൽ ആരോഗ്യവും പ്രോട്ടീനുകളും നൽകുന്ന ഭക്ഷങ്ങൾ തിരഞ്ഞെടുക്കുക. എല്ലാ തരം ഭക്ഷണങ്ങളും നിങ്ങളുടെ മെനുവിൽ ഉൾപ്പെടുത്തുക. പഴയ വർഗങ്ങൾ അധികരിപ്പിക്കുക. ആപ്പിളും നേന്ത്രപഴവുമെല്ലാം വളരെ നല്ലതാണ്. കുറഞ്ഞ കൊഴുപ്പ്, കുറഞ്ഞ പഞ്ചസാര, പ്രകൃതി ദത്തം എന്നെല്ലാം എഴുതിയിട്ടുണ്ടാവുമെങ്കിലും എല്ലായ്പോഴും ശരിയാകണമെന്നില്ല. അതുകൊണ്ട് തന്നെ മുഴുവൻ ചേരുവകളും പരിശോധിക്കുക. ഉദാഹരണത്തിന് കൊഴുപ്പ് കുറഞ്ഞതെന്ന് പറയുന്ന ബിസ്കറ്റുകളിൽ ധാരാളം കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഈ കാര്യങ്ങളെല്ലാം ശ്രദ്ധിച്ച് നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുക.

Keywords: News, National, New Delhi, Healthy Foods, Shopping, Tips, Lifestyle,  Are you buying packaged food from supermarkets? Here are some tips to make your shopping smart.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia