Found Dead | 'ആന്ധ്രാപ്രദേശില്‍ കര്‍ഷകനെ അജ്ഞാത സംഘം ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തി; തക്കാളി വിറ്റുകിട്ടിയ പണം തട്ടിയെടുക്കാനെന്ന് സംശയം'

 


അണ്ണമയ്യ: (www.kvartha.com) ആന്ധ്രാപ്രദേശില്‍ തക്കാളി കര്‍ഷകനെ അജ്ഞാത സംഘം ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തിയതായി പൊലീസ്. മടനപ്പള്ളിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. കര്‍ഷകനായ നരെം രാജശേഖര്‍ റെഡ്ഡിയെ(62) ആണ് അജ്ഞാത സംഘം ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതെന്ന് പൊലീസ് സിഐ സത്യനാരായണ പറഞ്ഞു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

Found Dead | 'ആന്ധ്രാപ്രദേശില്‍ കര്‍ഷകനെ അജ്ഞാത സംഘം ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തി; തക്കാളി വിറ്റുകിട്ടിയ പണം തട്ടിയെടുക്കാനെന്ന് സംശയം'

തക്കാളി വിറ്റുകിട്ടിയ പണം തട്ടിയെടുക്കുന്നതിനായാണ് കര്‍ഷകനെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം. ചൊവ്വാഴ്ച വൈകിട്ട് പാല്‍ വില്‍ക്കുന്നതിനായാണ് നരെം പുറത്തേക്ക് പോയത്. ഏറെ വൈകിട്ടും കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ പാടത്തോട് ചേര്‍ന്നുള്ള സ്ഥലത്ത് മരത്തില്‍ കയ്യും കാലും കെട്ടി വായില്‍ തുണി തിരുകി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. തക്കാളി വിറ്റ പണം നരെമിന്റെ കൈവശമുണ്ടെന്ന് കരുതിയാണ് കൊലപാതകം നടത്തിയതെന്നാണ് സംശയിക്കുന്നത്.

ചൊവ്വാഴ്ച 70 പെട്ടി തക്കാളി ഇയാള്‍ ചന്തയില്‍ വിറ്റിരുന്നു. കൂടാതെ അന്ന് വൈകിട്ട് ഒരു സംഘം തക്കാളി അന്വേഷിച്ച് നരെമിന്റെ പാടത്ത് വരികയും ചെയ്തിരുന്നു. ഇവരെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.

Keywords:  Andhra Pradesh tomato farmer killed by robbers, Andhra Pradesh, News, Tomato Farmer Killed, Police Probe, Unknown Persons, Missing, Compliant, Milk Selling, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia