Child Died | 'ശരീരം ഒടിച്ചുമടക്കി ചാക്കില്‍ കെട്ടിയ നിലയില്‍'; ആലുവയില്‍ നിന്ന് കാണാതായ 6 വയസുകാരിയുടെ മൃതദേഹം ലഭിച്ചു

 


കൊച്ചി: (www.kvartha.com) ആലുവയില്‍ നിന്ന് കാണാതായ ആറു വയസുകാരി ചാന്ദ്നിയുടെ മൃതേദഹം കണ്ടെത്തിയതായി പൊലീസ്. ആലുവ മാര്‍കറ്റിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ക്രൂരമായ കൊലപാതകമാണ് നടന്നതെന്നാണ് പുറത്തുവരുന്ന ഞെട്ടിക്കുന്ന വിവരം.

പൊലീസ് പറയുന്നത്: കണ്ടെത്തുമ്പോള്‍, കുട്ടിയുടെ മൃതശരീരം ഒടിച്ചു മടക്കി ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു. കൈകകള്‍ ചാക്കില്‍ നിന്നു പുറത്തായിരുന്നു. പിടിപ്പിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ പ്രതി കുട്ടിയെ കൊന്നതാകാമെന്നാണ് പൊലീസ് കരുതുന്നത്.  

ആലുവയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ആറര വയസുകാരിയെ സക്കീര്‍ എന്നയാള്‍ക്ക് കൈമാറിയെന്ന് പ്രതി ആസാം സ്വദേശി അഫ്സാഖ് ആലം പറഞ്ഞിരുന്നു. അതിനാല്‍ ആരാണ് കൊന്നതെന്ന് വിശദ അന്വേഷണത്തില്‍ നിന്നേ മനസിലാകൂ. 

വെള്ളിയാഴ്ച (28.07.2023) രാത്രി ആലുവ ഫ്ലൈ ഓവറിന് താഴെവെച്ചാണ് കുട്ടിയെ കൈമാറിയതെന്നും ഇയാള്‍ മൊഴി നല്‍കി. എന്നാല്‍ ഇയാളുടെ മൊഴി പോലീസ് പൂര്‍ണമായും മുഖവിലയ്ക്കെടുത്തിട്ടില്ല. കുട്ടിക്ക് ജ്യൂസ് വാങ്ങി നല്‍കിയെന്നും ഇതിന് ശേഷം കുട്ടിയെ കണ്ടില്ലെന്നുമാണ് ഇയാള്‍ ആദ്യം നല്‍കിയ മൊഴി.

കുട്ടിയെ വില്‍പന നടത്തിയതാകാം എന്ന സംശയത്തിലാണ് പൊലീസ്. പ്രതിയുടെ കയ്യില്‍ നിന്ന് പണമോ വസ്ത്രങ്ങളില്‍ രക്തക്കറയോ കണ്ടെത്തിയിട്ടില്ല. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നു മുതല്‍ ഇയാള്‍ മദ്യലഹരിയിലായിരുന്നു. ശനിയാഴ്ച (29.07.2023) രാവിലെ വരെ ഇയാള്‍ക്ക് സുബോധം ഉണ്ടായിരുന്നില്ല. 

ആലുവ കെഎസ്ആര്‍ടിസി ഗാരേജിന് സമീപത്തെ മുക്കാട്ട് പ്ലാസയില്‍ താമസിക്കുന്ന ബിഹാര്‍ സ്വദേശികളുടെ മകളെയാണ് വെള്ളിയാഴ്ച വൈകിട്ട് 3.30 മുതല്‍ കാണാതായത്. കുട്ടി തായിക്കാട്ടുകര യുപി സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിനിയാണ്. 

അഫ്‌സാഖ് ആലമിനൊപ്പം പെണ്‍കുട്ടി ഗാരേജ് ബസ് സ്റ്റോപിലേക്ക് നടന്നുപോകുന്ന സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. തട്ടിക്കൊണ്ടു പോയെന്ന് കരുതി വ്യാപക തിരച്ചില്‍ നടക്കുന്നതിനിടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. 

Child Died | 'ശരീരം ഒടിച്ചുമടക്കി ചാക്കില്‍ കെട്ടിയ നിലയില്‍'; ആലുവയില്‍ നിന്ന് കാണാതായ 6 വയസുകാരിയുടെ മൃതദേഹം ലഭിച്ചു




Keywords:  News, Kerala, Kerala-News, Crime, Crime-News, Child Died, Dead Body, Police, Aluva, Abducted, Aluva: Abducted child's dead body found.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia