Ajit Doval | എഐ പോലുള്ള ഹാനികരമായ സാങ്കേതികവിദ്യകൾ സൈബർ അപകടങ്ങളുടെ ഗൗരവം വർധിപ്പിക്കുമെന്ന് ബ്രിക്സ് യോഗത്തിൽ അജിത് ഡോവൽ

 


ജോഹന്നാസ്ബർഗ്: (www.kvartha.com) ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിഗ് ഡാറ്റ, ഇന്റർനെറ്റ് ഓഫ് തിംഗ്‌സ് തുടങ്ങിയ വിനാശകരമായ സാങ്കേതിക വിദ്യകളുടെ വരവോടെ സൈബർ അപകടങ്ങളുടെ തീവ്രത ക്രമാതീതമായി വർധിക്കുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. സൈബർ സുരക്ഷ വിശദമായി ചർച്ച ചെയ്യുന്നതിനായി ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ നടന്ന 'ഫ്രണ്ട്സ് ഓഫ് ബ്രിക്സ്' യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Ajit Doval | എഐ പോലുള്ള ഹാനികരമായ സാങ്കേതികവിദ്യകൾ സൈബർ അപകടങ്ങളുടെ ഗൗരവം വർധിപ്പിക്കുമെന്ന് ബ്രിക്സ് യോഗത്തിൽ അജിത് ഡോവൽ

സാമൂഹ്യ മാധ്യമ സൈറ്റുകൾ വഴി തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിന് യുവജനങ്ങൾ പ്രത്യേകിച്ചും ഇരയാകുന്നു, കാരണം അവർ സാങ്കേതിക ജ്ഞാനമുള്ളവരും എളുപ്പം സ്വാധീനിക്കാവുന്ന മനസുള്ളവരുമാണെന്നും അജിത് ഡോവൽ കൂട്ടിച്ചേർത്തു. സൈബർ സുരക്ഷ ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ കൂട്ടായ പരിശ്രമത്തിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ബ്രിക്സ് അംഗങ്ങൾക്ക് പുറമേ, സൗഹൃദ രാജ്യങ്ങളായ ബെലാറസ്, ബുറുണ്ടി, ഇറാൻ, യുഎഇ, സൗദി അറേബ്യ, ഈജിപ്ത്, കസാക്കിസ്ഥാൻ, ക്യൂബ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു. ഓഗസ്റ്റ് 22 നും 24 നും ഇടയിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയുടെ മുന്നോടിയായാണ് ഈ യോഗം.

Keywords: News, World, Johannesburg, Ajit Doval, BRICS, AI, Cyber Crime, Social Media,   'AI will increase gravity of cyber risks': NSA Ajit Doval at BRICS meet.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia