Save The Date | സമൂഹമാധ്യമങ്ങളില്‍ വൈറലായി നടന്‍ ജോജി ജോണിന്റ മാതാപിതാക്കളുടെ സേവ് ദ ഡേറ്റ് വീഡിയോ; സിനിമയെ വെല്ലുമെന്ന് ആരാധകര്‍

 


കോട്ടയം: (www.kvartha.com) സമൂഹമാധ്യമങ്ങളില്‍ വൈറലായി നടന്‍ ജോജി ജോണിന്റ മാതാപിതാക്കളുടെ 'സേവ് ദ ഡേറ്റ്' വീഡിയോ. വിവാഹവാര്‍ഷികത്തോട് അനുബന്ധിച്ച് മക്കളും മരുമക്കളും പേരക്കുട്ടികളും ചേര്‍ന്നാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.

ജോണ്‍- ലൂസമ്മ ദമ്പതികളുടെ വിവാഹവാര്‍ഷികം ജൂലൈ 15ന് മുണ്ടക്കയത്തെ ഓള്‍ഡ് ഫെറോന പള്ളിയില്‍ വച്ച് ആഘോഷമാക്കാനാണ് കുടുംബാംഗങ്ങളുടെ പ്ലാന്‍. അതിന്റെ ഭാഗമായാണ് 'സേവ് ദ ഡേറ്റ്' വീഡിയോ ഒരുക്കിയിരിക്കുന്നത്. നടന്റെ ജോജി സ്റ്റുഡിയോസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ കണ്ട ആരാധകര്‍ സിനിമയെ വെല്ലുന്ന പ്രകടനമാണ് ഇരുവരും നടത്തിയതെന്നാണ് കമന്റ് ചെയ്യുന്നത്.

'ഏക് ലഡ്കി കോ ദേഖാ തോ' എന്ന ബോളിവുഡ് ഹിറ്റ് ഗാനത്തിന്റെ അകമ്പടിയോടെയാണ് 83കാരനായ ജോണും 73 കാരിയായ ലൂസമ്മയും വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജീപ് ഓടിച്ചു വരുന്ന ജോണിനെ കാത്തിരിക്കുന്ന ലൂസമ്മയില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ജോജി ജോണ്‍, ജോമോന്‍ ജോണ്‍, ജിജി ജോണ്‍, ജിന്‍സി ബെന്നി എന്നിവര്‍ മക്കളാണ്.

Save The Date | സമൂഹമാധ്യമങ്ങളില്‍ വൈറലായി നടന്‍ ജോജി ജോണിന്റ മാതാപിതാക്കളുടെ സേവ് ദ ഡേറ്റ് വീഡിയോ; സിനിമയെ വെല്ലുമെന്ന് ആരാധകര്‍

ഏറെക്കാലമായി മലയാള സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിക്കുന്ന ജോജി ജോണ്‍, ഫഹദ് ഫാസിലിനെ കേന്ദ്രകഥാപാത്രമാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ജോജി എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധേയനാകുന്നത്. 'നിര്‍ത്തിയങ്ങ് അപമാനിക്കുവാന്നേ' എന്ന ഒറ്റ ഡയലോഗ് മതി ജോജിയെ ഓര്‍ക്കാന്‍.

മമ്മൂട്ടി- ജ്യോതിക ചിത്രം കാതല്‍, ശ്രീനിവാസന്റെ 'കുറുക്കന്‍' തുടങ്ങിയ ഏഴോളം ചിത്രങ്ങള്‍ ജോജിയുടേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഇതില്‍ 'കുറുക്കന്‍' സിനിമയില്‍ പൊലീസ് വേഷത്തിലാണ് ജോജി എത്തുന്നത്.

 
Keywords:  Actor Joji John's Parents Save The Date Video goes Viral, Kottayam, News, Video, Actor Joji John's Parents, Save The Date Video, Celebration, Church, Acting, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia