Arrested | കൈവിലങ്ങുമായി പൊലീസ് സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ട മോഷണ കേസിലെ പ്രതി പിടിയില്‍

 


കണ്ണൂര്‍: (www.kvartha.com) മയ്യില്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും കൈ വിലങ്ങോടെ രക്ഷപ്പെട്ട പ്രതിയെ പൊലീസ് ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ വേളം വായനശാലയ്ക്കു സമീപത്തുനിന്നും പിടികൂടി. കണ്ണൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെപി അജ് നാസാണ് പൊലീസിന്റെ കണ്ണുവെട്ടിച്ച് വിലങ്ങുമായി രക്ഷപ്പെട്ടത്.

ചൊവ്വാഴ്ച ഉച്ചയ്ക്കു രണ്ടുമണിക്കാണ് സംഭവം. അഞ്ചുദിവസം മുന്‍പ് കുറ്റിയാട്ടൂരില്‍ വീട്ടമ്മ സഞ്ചരിച്ചിരുന്ന ടൂ വീലര്‍ തള്ളിയിട്ട് മൊബൈല്‍ ഫോണ്‍ മോഷ്ടിക്കാന്‍ ശ്രമിച്ചെന്ന കേസിലെ പ്രതിയാണ് അജ് നാസ്.

Arrested | കൈവിലങ്ങുമായി പൊലീസ് സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ട മോഷണ കേസിലെ പ്രതി പിടിയില്‍

പൊലീസിന്റെ കണ്ണുവെട്ടിച്ചു രക്ഷപ്പെട്ടതിനു പിന്നാലെ പൊലീസ് ഇയാളെ പിന്തുടരുകയായിരുന്നു. വേളം വായനശാലയ്ക്ക് സമീപത്തു വച്ചാണ് ഇയാള്‍ പിടിയിലായത്. ജൂലായ് ഇരുപതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്നു വീട്ടമ്മ. കുറ്റിയാട്ടൂര്‍ ഉരുവച്ചാലിലുളള വീടനടുത്തെത്തിയപ്പോള്‍ പുറകില്‍ ബൈകില്‍ വന്ന യുവാവ് സ്‌കൂടി തളളിവീഴ്ത്തി വീട്ടമ്മയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയും മയ്യില്‍ പൊലീസ് കേസെടുത്തത് അന്വേഷണമാരംഭിക്കുകയുമായിരുന്നു.

Keywords:  Accused in theft case who escaped from police station with handcuffs arrested, Kannur, News, Police, Complaint, Theft, Mobile Phone, Scooter, Complaint, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia