Follow KVARTHA on Google news Follow Us!
ad

Indigo | ഇ പിയോ ഇന്‍ഡിഗോയോ, ആര് ജയിക്കും, ആകാശയുദ്ധം ഒരുവര്‍ഷം പിന്നിടുമ്പോള്‍

ജയരാജന്റെ ഉഗ്ര ശപഥത്തിന് ഒരിഞ്ചു പോലും മാറ്റമുണ്ടായിട്ടില്ല Indigo, EP Jayarajan, Train, Kerala News
-ഭാമനാമത്

കണ്ണൂര്‍: (www.kvartha.com) ഇന്‍ഡിഗോ വിമാന കംപനിയും എല്‍ ഡി എഫ് കണ്‍വീനര്‍ ഇപി ജയരാജനുമായുളള ആകാശയുദ്ധം ഒരു വര്‍ഷം പിന്നിട്ടിട്ടും മഞ്ഞുരുകിയില്ല. തന്നെ വിലക്കിയ ഇന്‍ഡിഗോ പരസ്യമായി മാപ്പു പറയാതെ താന്‍ ഇനി ഇന്‍ഡിഗോയില്‍ കാലെടുത്ത് കുത്തില്ലെന്ന ജയരാജന്റെ ഉഗ്ര ശപഥത്തിന് ഒരിഞ്ചു പോലും മാറ്റമുണ്ടായിട്ടില്ലെന്നതാണ് ബഹിഷ്‌കരണം തുടരുന്നതിന് കാരണമായത്.
          
A year into battle between EP and Indigo, Kannur, News, Indigo Flight, EP Jayarajan, Controversy, Vande Bharath, Politics, Congress, Kerala.

ഇന്‍ഡിഗോ അധികൃതര്‍ പരസ്യമായി മാപ്പുപറയാതെ താന്‍ പിടിവിടില്ലെന്ന ഉറച്ച നിലപാടില്‍ മുന്‍പോട്ടു പോവുക തന്നെയാണ് ഇപിയെന്ന സിപിഎം കേന്ദ്രകമിറ്റിയംഗം. ഇതുകൊണ്ട് ആര്‍ക്കാണ് നഷ്ടമായതെന്ന ചോദ്യത്തിന് ഇന്‍ഡിഗോയ്ക്കെന്നാണ് ജയരാജന്റെ മറുപടി. ഇനി തിരുവനന്തപുരത്തേക്കുളള യാത്ര ട്രെയിനിലായിരിക്കുമെന്ന് വിവാദം തുടങ്ങിയപ്പോള്‍ തന്നെ ജയരാജന്‍ പരസ്യമായി പറഞ്ഞിരുന്നു.

അത് അദ്ദേഹം പാലിക്കുകയും ചെയ്തു. ഇപിക്ക് അനുഗ്രഹമായി മോദിയുടെ വന്ദേഭാരതും ചൂളം വിളിച്ചെത്തി. ഇതോടെ പണവും ലാഭവും തനിക്കുണ്ടായെന്നായി ജയരാജന്‍. ഇന്‍ഡിഗോ വിമാനത്തില്‍ നിന്നും മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദിനെയും നവീന്‍കുമാറിനെയും തളളിയിട്ടുവെന്ന പരാതിയിലാണ് ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജനെ ഇന്‍ഡിഗോ വിമാന കംപനി വിലക്കിയത്.

സംഭവം നടന്ന് ഒരു വര്‍ഷവും മൂന്നാഴ്ചയും കഴിഞ്ഞെങ്കിലും ഇപി ഇന്‍ഡിഗോയില്‍ പിന്നെ കയറിയിട്ടില്ല. ട്രെയിനിലാണ് യാത്രയെല്ലാം. എന്നാല്‍ ഇന്‍ഡിഗോയില്‍ കയറാതായതോടെ ട്രെയിനില്‍ കയറി പോവാനുളള മടികൊണ്ട് കണ്ണൂരില്‍ നിന്നുതന്നെ തിരിഞ്ഞുകളിക്കുകയാണെന്ന ആരോപണം രാഷ്ട്രീയ എതിരാളികള്‍ക്കിടയില്‍ ഉയര്‍ന്നിട്ടുണ്ട്.
          
A year into battle between EP and Indigo, Kannur, News, Indigo Flight, EP Jayarajan, Controversy, Vande Bharath, Politics, Congress, Kerala.

ഇടതുമുന്നണി കണ്‍വീനര്‍ സര്‍കാര്‍ പ്രതിസന്ധിയിലാകുന്ന സമയങ്ങളില്‍ പോലും തലസ്ഥാനത്തുണ്ടാകുന്നില്ലെന്ന വിമര്‍ശനം മുന്നണിക്കുളളിലും സ്വന്തം പാര്‍ടിക്കുളളില്‍ നിന്നും ഉയരുന്നുണ്ട്. മന്ത്രിയായിരുന്ന വേളകളില്‍ കണ്ണൂരില്‍ നിന്നും പറന്നുയരുന്ന ഇന്‍ഡിഗോയില്‍ ആസ്വദിച്ച് യാത്ര ചെയ്തയാളാണ് ഇപിയെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. അധികാരം നഷ്ടമായപ്പോള്‍ ചിലവ് ചുരുക്കാന്‍ പാര്‍ടി നിര്‍ദേശിച്ചതിനാലാണ് വിമാനയാത്ര ഒഴിവാക്കിയതെന്ന പ്രചരണവും ജയരാജനെ എതിര്‍ക്കുന്നവര്‍ ഉന്നയിക്കുന്നുണ്ട്.

എന്നാല്‍ ഇന്‍ഡിഗോ വിമാനത്തില്‍ കയറാതിരുന്നതുകൊണ്ട് തനിക്ക് ഒരു നഷ്ടവും ഉണ്ടായിട്ടില്ലെന്നാണ് ഇപി ജയരാജന്‍ പലതവണ ഇക്കാര്യം ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്. ഇപ്പോഴും അതേ അഭിപ്രായം തന്നെയാണ് അദ്ദേഹത്തിനുളളത്.

വിലക്കുകൊണ്ട് തനിക്ക് സാമ്പത്തിക ലാഭം മാത്രമാണ് ഉണ്ടായതെന്നും ഇപി ചൂണ്ടിക്കാട്ടി. ട്രെയിനില്‍ യാത്ര ചെയ്യാന്‍ ചെറിയ ബുദ്ധിമുട്ടുണ്ട്. പണ്ട് വെടിയേറ്റതിന്റെ ഭാഗമായി, ശ്വാസത്തിന്റെ പ്രശ്നമുണ്ട്. അതിനായി ഞാനൊരു മെഷീന്‍ ഉപയോഗിക്കുന്നുണ്ട്. ട്രെയിനില്‍ 11 മണി കഴിയുമ്പോള്‍ മൊബൈല്‍ ചാര്‍ജ് ചെയ്യുന്ന ആ പ്ലഗ് അവര്‍ ഓഫ് ചെയ്യും. അതുവഴിയാണ് ഞാനത് ഉപയോഗിക്കുന്നത്.

അതുകൊണ്ട് നേരത്തെ തന്നെ അവരോട് പറയുകയാണ് ചെയ്യാറുള്ളത്. വന്ദേഭാരത് നല്ല സര്‍വീസാണ്. പെട്ടെന്ന് കണ്ണൂരിലെത്താന്‍ പറ്റും. ഇതിലും വേഗത്തിലുള്ള സര്‍വീസുകള്‍ വരുന്നത് നല്ലതാണ്. ഇന്‍ഡിഗോയെ കൊണ്ട് മാപ്പ് പറയിക്കണമെന്നില്ല. അതൊരു മാന്യമായ രീതിയല്ല. പക്ഷെ അവര്‍ക്ക് പറ്റിയ തെറ്റ് അവര്‍ തിരുത്തണമെന്നും പ്രതികരിച്ചു.

Keywords: A year into battle between EP and Indigo, Kannur, News, Indigo Flight, EP Jayarajan, Controversy, Vande Bharath, Politics, Congress, Kerala.< !- START disable copy paste -->

Post a Comment