Disease | മദ്യം തൊട്ടിട്ടില്ലെങ്കിലും 38% ഇന്ത്യക്കാരും ഈ രോഗത്തിന് ഇരകളാകുന്നു! ഞെട്ടിക്കുന്ന പഠന റിപ്പോർട്ടുമായി എയിംസ്

 


ന്യൂഡെൽഹി: (www.kvartha.com) ഇന്ത്യയിലെ 38 ശതമാനം ആളുകളും നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (Nonalcoholic fatty liver disease - NAFLD) രോഗത്താൽ ബുദ്ധിമുട്ടുന്നവരാണെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ (AIIMS) പുതിയ പഠനത്തിന്റെ കണ്ടെത്തൽ. അതായത്, മദ്യം ഉപയോഗിക്കാത്തവർക്കും ഈ രോഗം ബാധിക്കുന്നു. കരളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞുണ്ടാകുന്ന രോഗാവസ്ഥയാണ് ഫാറ്റി ലിവര്‍ ഡിസീസ്. സ്റ്റിയാറ്റോസിസ് എന്നും ഇത് അറിയപ്പെടുന്നു.

Disease | മദ്യം തൊട്ടിട്ടില്ലെങ്കിലും 38% ഇന്ത്യക്കാരും ഈ രോഗത്തിന് ഇരകളാകുന്നു! ഞെട്ടിക്കുന്ന പഠന റിപ്പോർട്ടുമായി എയിംസ്

ഇത് സാധാരണയായി രണ്ടു തരം ഉണ്ട്. മദ്യപാനികൾക്ക് ഉണ്ടാകുന്നതിനെ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് എന്നും അല്ലാത്തവയെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് എന്നും പറയും. കരളിന്‍റെ ഭാരത്തിന്‍റെ അഞ്ച് മുതല്‍ 10 ശതമാനം വരെ കൊഴുപ്പ് ആകുമ്പോൾ ഇത് പലതരം രോഗ സങ്കീര്‍ണതകളിലേക്ക് നയിക്കാം. ഈ അവസ്ഥയ്ക്ക് രോഗലക്ഷണങ്ങള്‍ ഒന്നും തന്നെയില്ല. അതിനാല്‍ ഫാറ്റി ലിവര്‍ ഡിസീസിനെ നിശബ്ദരോഗം എന്നാണ് വിളിക്കുന്നത്.

ഈ രോഗം മുതിർന്നവരിൽ മാത്രമല്ല, 35 ശതമാനം കുട്ടികളെയും ബാധിക്കുന്നുവെന്ന് എയിംസിന്റെ പഠന റിപ്പോർട്ടിൽ പറയുന്നു. ജൂണിൽ 'ജേണൽ ഓഫ് ക്ലിനിക്കൽ ആൻഡ് എക്സ്പിരിമെന്റൽ ഹെപ്പറ്റോളജി'യിൽ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് പലപ്പോഴും രോഗനിർണയം നടത്താതെ പോകുന്നു, പ്രാരംഭ ഘട്ടത്തിൽ ലക്ഷണമില്ലാത്തതാണ് ഇതിന് കാരണം. ചില രോഗികളിൽ ഇത് ഗുരുതരമായ കരൾ രോഗമായി പ്രത്യക്ഷപ്പെടാം. നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് അമിതവണ്ണമുള്ളവർക്കും നിയന്ത്രണരഹിതമായ പ്രമേഹം, അമിത കൊളസ്ട്രോൾ തുടങ്ങിയവ ഉള്ളവർക്കും സാധാരണയായി കാണുന്നു.

ഫാറ്റി ലിവർ എന്ന രോഗത്തിന് കാരണം ഫാറ്റി ഫുഡിന്റെ വർധിച്ച ഉപഭോഗം, ആരോഗ്യകരമായ പഴങ്ങളുടെയും പച്ചക്കറികളുടെയും കുറവ്, ആരോഗ്യകരമല്ലാത്തതും, ഉദാസീനമായ ജീവിതശൈലി എന്നിവ ഉൾപ്പെടുന്നു. ഫാറ്റി ലിവർ ചികിത്സയ്ക്ക് നിലവിൽ അംഗീകൃത മരുന്ന് ഇല്ലെന്നും എന്നാൽ രോഗം ഭേദമാക്കാൻ കഴിയുമെന്നും ആരോഗ്യവിദഗ്ധർ പറയുന്നു. ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുകയും അമിതവണ്ണമുള്ളവർക്ക് മതിയായ ഭക്ഷണക്രമം നൽകിക്കൊണ്ട് ശരീരഭാരം കുറയ്ക്കുകയും ചെയ്യുക എന്നതാണ് ഈ രോഗത്തെ പരാജയപ്പെടുത്താനുള്ള ഏക പോംവഴി.

ഇന്ത്യയിൽ ഫാറ്റി ലിവറിന് സാധാരണ കാരണം മദ്യപാനമാണെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. മദ്യപാനം ഒഴിവാക്കുകയാണ് ഈ മാരകരോഗം ഒഴിവാക്കാനുള്ള ഏക പോംവഴി. ക്ഷയരോഗ ചികിത്സയിൽ ഉപയോഗിക്കുന്ന മരുന്നുകൾ, ആന്റിബയോട്ടിക്കുകൾ, ആന്റിപൈലിപ്റ്റിക് മരുന്നുകൾ, കീമോതെറാപ്പി എന്നിവയും കരളിനെ തകരാറിലാക്കുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിച്ചു.

Keywords: News, National, New Delhi, Disease, Nonalcoholic Fatty Liver Disease, AIIMS, Health, Lifestyle,   38% of Indians have non-alcoholic fatty liver disease, says AIIMS study.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia