Military | ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യമുള്ള രാജ്യങ്ങളുടെ പട്ടിക പുറത്ത്; ഇന്ത്യയുടേതടക്കം സ്ഥാനം അറിയാം; ദുര്‍ബല സൈനിക ശക്തിയുള്ള രാജ്യങ്ങളും ലിസ്റ്റില്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) ആഗോള പ്രതിരോധ വിവരങ്ങള്‍ നിരീക്ഷിക്കുന്ന ഡാറ്റാ വെബ്സൈറ്റായ ഗ്ലോബല്‍ ഫയര്‍പവര്‍ ലോകത്തിലെ ഏറ്റവും ശക്തമായ സൈനിക ശക്തിയുള്ള രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടു. ഗ്ലോബല്‍ ഫയര്‍പവറിന്റെ കണക്കനുസരിച്ച്, ലോകത്തിലെ ഏറ്റവും ശക്തമായ സൈനിക ശക്തി അമേരിക്കയ്ക്കാണ്. പട്ടികയില്‍ റഷ്യ രണ്ടാമതും ചൈന മൂന്നാമതുമാണ്. ഇന്ത്യ നാലാം സ്ഥാനം നിലനിര്‍ത്തി.
          
Military | ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യമുള്ള രാജ്യങ്ങളുടെ പട്ടിക പുറത്ത്; ഇന്ത്യയുടേതടക്കം സ്ഥാനം അറിയാം; ദുര്‍ബല സൈനിക ശക്തിയുള്ള രാജ്യങ്ങളും ലിസ്റ്റില്‍

ലോകത്തിലെ ഏറ്റവും ദുര്‍ബലമായ സൈനിക ശക്തികളുള്ള രാജ്യങ്ങളെയും പട്ടികയില്‍ പറയുന്നു. ഇതില്‍ ഭൂട്ടാനും ഐസ്ലന്‍ഡും ഉള്‍പ്പെടുന്നു. 60-ലധികം ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് സൈനിക ശക്തി വിലയിരുത്തിയത്. സൈനിക അംഗബലവും സാമ്പത്തിക നിലയും മുതല്‍ ലോജിസ്റ്റിക് കഴിവുകളും ഭൂമിശാസ്ത്രപരമായ ലൊക്കേഷനും വരെയുള്ള കാര്യങ്ങള്‍ ഇതിനായി പരിഗണിച്ചു.

ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യങ്ങളുള്ള 10 രാജ്യങ്ങള്‍:

അമേരിക്ക
റഷ്യ
ചൈന
ഇന്ത്യ
യുണൈറ്റഡ് കിംഗ്ഡം (യുകെ)
ദക്ഷിണ കൊറിയ
പാകിസ്ഥാന്‍
ജപ്പാന്‍
ഫ്രാന്‍സ്
ഇറ്റലി

ലോകത്തിലെ ഏറ്റവും ശക്തി കുറഞ്ഞ സൈന്യങ്ങളുള്ള 10 രാജ്യങ്ങള്‍:

ഭൂട്ടാന്‍
ബെനിന്‍
മോള്‍ഡോവ
സൊമാലിയ
ലൈബീരിയ
സുരിനാം
ബെലീസ്
സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്
ഐസ്ലാന്‍ഡ്
സിയറ ലിയോണ്‍

മാറ്റങ്ങള്‍

റിപ്പോര്‍ട്ടില്‍ 145 രാജ്യങ്ങളെ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ഓരോ രാജ്യത്തിന്റെയും റാങ്കിംഗിലെ വര്‍ഷാവര്‍ഷം വരുന്ന മാറ്റവും താരതമ്യം ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം എട്ടാം സ്ഥാനത്തായിരുന്ന യുകെ ഈ വര്‍ഷം അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ദക്ഷിണ കൊറിയ കഴിഞ്ഞ വര്‍ഷത്തെപ്പോലെ ആറാം സ്ഥാനത്ത് തുടരുന്നു. കഴിഞ്ഞ വര്‍ഷം അഞ്ചും ഏഴും സ്ഥാനത്തായിരുന്ന ജപ്പാനും ഫ്രാന്‍സും ഈ വര്‍ഷം യഥാക്രമം എട്ടും ഒന്‍പതും സ്ഥാനങ്ങളിലെത്തി.

Keywords: Military, Global Firepower, Indian Army, Malayalam News, World News, America, Russia, China, India, 2023 Military Strength Ranking.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia