Accidental Death | വേളാങ്കണ്ണി തീര്‍ഥാടനത്തിന് പോയ സംഘത്തിന്റെ ബസ് കുഴിയിലേക്ക് മറിഞ്ഞു; ഒരു കുട്ടി ഉള്‍പെടെ 3 മരണം; 40 പേര്‍ക്ക് പരുക്ക്

 




തൃശൂര്‍: (www.kvartha.com) തീര്‍ഥാടക സംഘത്തിന്റെ ബസ് കുഴിയിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. ഒല്ലൂരില്‍ നിന്നും വേളാങ്കണ്ണി തീര്‍ഥാടനത്തിന് പോയ സംഘം സഞ്ചരിച്ച ബസാണ് മറിഞ്ഞത്. അപകടത്തില്‍ നെല്ലിക്കുന്ന് സ്വദേശികളായ മൂന്നുപേരാണ് മരിച്ചത്. 55 വയസുള്ള ഒരു സ്ത്രീയും, എട്ട് വയസുള്ള ഒരു കുട്ടിയും മറ്റൊരു സ്ത്രീയുമാണ് മരിച്ചത്. 

പുലര്‍ചെ നാലരയോടെയാണ് അപകടം നടന്നതെന്നാണ് വിവരം. തഞ്ചാവൂരിന് സമീപം ഒറത്തനാട് എന്ന സ്ഥലത്ത് വച്ചാണ്  അപകടമുണ്ടായത്. തമിഴ്‌നാട്ടിലെ മന്നാര്‍കുടിയില്‍ വളവ് തിരിയുന്നതിനിടെ ബസ് പാതയോരത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു. 40 പേര്‍ക്ക് പരുക്കേറ്റു. 

Accidental Death | വേളാങ്കണ്ണി തീര്‍ഥാടനത്തിന് പോയ സംഘത്തിന്റെ ബസ് കുഴിയിലേക്ക് മറിഞ്ഞു; ഒരു കുട്ടി ഉള്‍പെടെ 3 മരണം; 40 പേര്‍ക്ക് പരുക്ക്


പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. ഒരു ബസ് ജീവനക്കാരന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. പട്ടിക്കാടുള്ള കെ വി ട്രാവല്‍സ് എന്ന ബസാണ് അപകടത്തില്‍പെട്ടത്. അപകട സമയത്ത് ബസിനുള്ളില്‍ 51 യാത്രക്കാര്‍ ഉണ്ടായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. 

Keywords:  News, Kerala, State, Thrissur, Accident, Accidental Death, Injured, Bus, Pilgrimage, Local-News, Thrissur: Three died and 40 injured in Velankanni pilgrim bus accident 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia