Congress | രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭ അംഗത്വം റദ്ദാക്കിയ നടപടിയെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും; സംഭവം പാര്‍ടിയെ ഭയപ്പെടുത്തുകയോ നിശബ്ദരാക്കുകയോ ചെയ്യില്ലെന്ന് ജയറാം രമേശ്

 


ന്യൂഡെല്‍ഹി: (www.kvartha.com) രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭ അംഗത്വം റദ്ദാക്കിയ നടപടിയെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. രാഹുലിനെതിരായ നീക്കം കോണ്‍ഗ്രസിനെ ഭയപ്പെടുത്തുകയോ നിശബ്ദരാക്കുകയോ ചെയ്യില്ലെന്ന് എ ഐ സി സി ജെനറല്‍ സെക്രടറി ജയറാം രമേശ് ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധമുള്ള അദാനിയുടെ ഇടപാടില്‍ ജെപിസി അന്വേഷണം പ്രഖ്യാപിക്കുന്നതിന് പകരം രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കുകയാണ് ചെയ്തതെന്നും ഇന്‍ഡ്യന്‍ ജനാധിപത്യത്തിന് ഓം ശാന്തി എന്നും ജയറാം രമേശ് ട്വീറ്റ് ചെയ്തു.

Congress | രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭ അംഗത്വം റദ്ദാക്കിയ നടപടിയെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും; സംഭവം പാര്‍ടിയെ ഭയപ്പെടുത്തുകയോ നിശബ്ദരാക്കുകയോ ചെയ്യില്ലെന്ന് ജയറാം രമേശ്

2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രാചരണ സമയത്ത് നടത്തിയ 'മോദി' പരാമര്‍ശമാണ് രാഹുലിന് വിനയായത്. സംഭവത്തില്‍ സൂറത് കോടതി തടവുശിക്ഷ വിധിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭ അംഗത്വം റദ്ദാക്കിയത്. ലോക്‌സഭ സെക്രടേറിയറ്റ് ആണ് അംഗത്വം റദ്ദാക്കി കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കിയത്.

കോടതി വിധി പുറപ്പെടുവിച്ച വ്യാഴാഴ്ച (മാര്‍ച് -23) മുതല്‍ രാഹുല്‍ അയോഗ്യനാണെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. അംഗത്വം റദ്ദാക്കിയ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി ഇനി ലോക്‌സഭയില്‍ പ്രവേശിക്കാനോ നടപടികളില്‍ ഭാഗമാകാനോ പാടില്ലെന്ന് സെക്രടേറിയറ്റ് വ്യക്തമാക്കി. ഭരണഘടനയുടെ ആര്‍ടികിള്‍ 102(1)(ഇ)ഉം ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ എട്ട് പ്രകാരവുമാണ് നടപടി.

Keywords:  Will fight this battle both 'legally and politically': Congress on Rahul's LS disqualification, New Delhi, News, Congress, Congress, Rahul Gandhi, Loksabha, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia