Attacked | പട്ടാപ്പകല്‍ കാട്ടുപന്നി ആക്രമണം; ബൈക് യാത്രക്കാരന് പരുക്ക്

 


കണ്ണൂര്‍: (www.kvartha.com) പെരളശ്ശേരി പഞ്ചായതിലെ വെള്ളച്ചാലില്‍ പട്ടാപ്പകല്‍ കാട്ടുപന്നിയുടെ അക്രമത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. ബൈക് യാത്രക്കാരനായ വെള്ളച്ചാല്‍ സ്വദേശി മുഹമ്മദിനാണ് പരുക്കേറ്റത്. തിങ്കളാഴ്ച വൈകിട്ട് 5.30 മണിയോടെയാണ് സംഭവം. അസ്‌ലമിന്റെ ഉടമസ്ഥതയിലുള്ള തുണിക്കടയിലേക്കാണ് കാട്ടുപന്നി ഓടിക്കയറിയത്.
               
Attacked | പട്ടാപ്പകല്‍ കാട്ടുപന്നി ആക്രമണം; ബൈക് യാത്രക്കാരന് പരുക്ക്

കടയിലെ ഗ്ലാസ് ഷെല്‍ഫ് തകര്‍ത്തശേഷം റോഡിലേക്ക് ഇറങ്ങിയോടിയ പന്നി ബൈക് യാത്രക്കാരനായ മുഹമ്മദിനെ ആക്രമിക്കുകയായിരുന്നു . റോഡിലേക്ക് വീണ് പരുക്കേറ്റ മുഹമ്മദ് ചക്കരക്കല്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടി. വെള്ളച്ചാല്‍ മേഖലയില്‍ കാട്ടുപന്നിശല്യം രൂക്ഷമാണ്. വ്യാപകമായി കൃഷി നശിപ്പിക്കുന്നുവെന്നാണ് പ്രദേശവാസികളുടെ പരാതി.

Keywords:  News, Kerala, Kannur, Top-Headlines, Animals, Attack, Injured, Wild boar attack; Bike passenger injured.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia