Viigilance case | 'കൈക്കൂലിക്കാരനില്‍ നിന്ന് കൈക്കൂലി വാങ്ങി! കടുവയെ പിടിച്ച കിടുവയായ വിജിലന്‍സ് ഡിവൈഎസ്പിക്കെതിരെ കേസ്'

 


/ അജോ കുറ്റിക്കൻ

തിരുവല്ല: (www.kvartha.com) കൈക്കൂലിക്കാരനില്‍ നിന്ന് കൈക്കൂലി വാങ്ങിയ വിജിലന്‍സ് ഡിവൈഎസ്പിക്കെതിരെ കേസെടുത്തതായി അധികൃതർ അറിയിച്ചു. വിജിലന്‍സ് ഡിവൈഎസ്പി വേലായുധന്‍ നായര്‍ക്കെതിരെയാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. കൈക്കൂലിക്കാരുടെ രാജാവായിരുന്ന മുന്‍ തിരുവല്ല നഗരസഭ സെക്രടറിയില്‍ നിന്നും കൈക്കൂലി വാങ്ങി വേലായുധന്‍ കടുവയെ പിടിക്കുന്ന കിടുവ ആയെന്നാണ് ആരോപണം.

Viigilance case | 'കൈക്കൂലിക്കാരനില്‍ നിന്ന് കൈക്കൂലി വാങ്ങി! കടുവയെ പിടിച്ച കിടുവയായ വിജിലന്‍സ് ഡിവൈഎസ്പിക്കെതിരെ കേസ്'

അഴിമതിക്ക് അറസ്റ്റിലായ മുന്‍ തിരുവല്ല നഗരസഭാ സെക്രടറി നാരായണന്‍ സ്റ്റാലിനില്‍ നിന്നാണ് മുന്‍പ് ഡിവൈഎസ്പി കൈക്കൂലി വാങ്ങിയതെന്നാണ് വിജിലൻസ് പറയുന്നത്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ചുമതലയുളള സ്‌പെഷല്‍ ഡിവൈഎസ്പിയാണ് വേലായുധന്‍. കൈക്കൂലി വാങ്ങുന്നതിനിടെയാണ് തിരുവല്ല മുനിസിപ്പാലിറ്റി സെക്രടറി പിടിയിലായത്. ഇയാള്‍ക്കെതിരായ സ്വത്ത് സമ്പാദന കേസ് അവസാനിപ്പിക്കാനായി 50,000 രൂപ വേലായുധന്‍ കൈപ്പറ്റിയെന്നാണ് കേസ്.

നാരായണന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കൈക്കൂലി നല്‍കിയെന്നതിന്റെ തെളിവ് ലഭിച്ചതെന്ന് വിജിലൻസ് അറിയിച്ചു. കേസ് അട്ടിമറിച്ച ശേഷം ഡിവൈഎസ് പി യുടെ മകന്റെ അകൗണ്ടിലേക്കാണ് നാരായണന്‍ പണം കൈമാറിയതെന്നാണ് സൂചന. കേസില്‍ തുടരന്വേഷണം നടത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവിട്ടു.

Keywords: Kerala, News, Vigilance Case, Secretary, Arrest, Investigates, Allegation, Case, Top-Headlines,  Viigilance registers bribery case against official.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia