Custody | 'ഫ്‌ലാറ്റിലെത്തിച്ചത് സീരിയല്‍ നടി'; സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ 2 പേര്‍ പൊലീസ് കസ്റ്റഡിയില്‍; തങ്ങളെ കെണിയില്‍പെടുത്തിയതാണെന്ന് പിടിയിലായവര്‍

 




കോഴിക്കോട്: (www.kvartha.com) സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയില്‍. പിടിയിലായ പ്രതികളെന്ന് സംശയിക്കുന്ന മലപ്പുറത്തുകാരായ യുവാക്കളുടെ അറസ്റ്റ് ഇതുവരെ നടക്കാവ് പൊലീസ് രേഖപ്പെടുത്തിയിട്ടില്ല. തങ്ങളെ കെണിയില്‍പ്പെടുത്തിയതാണെന്നാണ് ഇവര്‍ പറയുന്നത്. പരാതിയില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

കേസിനാസ്പദമായ സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: മാര്‍ച് നാലിനാണ് സംഭവം നടന്നത്. കോട്ടയം സ്വദേശിനിയായ യുവതിയെ കാരപറമ്പിലെ ഒരു ഫ്‌ലാറ്റില്‍ എത്തിച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. 

ഇവിടെവച്ച് ലഹരി കലര്‍ന്ന ജ്യൂസ് നല്‍കി പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴി. അതിന് ഇടനിലക്കാരിയായി നിന്നത് കോഴിക്കോട്ടെ ഒരു സീരിയല്‍ നടിയായിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു. സീരിയല്‍ നടിയുടെ സഹായത്തോടെയാണ് നഗരത്തിലെ ഫ്‌ലാറ്റിലെത്തിച്ചതെന്നും ഫ്‌ലാറ്റില്‍ എത്തുന്നതുവരെ നടി വണ്ടിയില്‍ കൂടെയുണ്ടായിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു. പിന്നീട് അവിടെനിന്നും കാണാതായി. 

Custody | 'ഫ്‌ലാറ്റിലെത്തിച്ചത് സീരിയല്‍ നടി'; സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ 2 പേര്‍ പൊലീസ് കസ്റ്റഡിയില്‍; തങ്ങളെ കെണിയില്‍പെടുത്തിയതാണെന്ന് പിടിയിലായവര്‍


സിനിമാക്കാര്‍ എന്നുപറയുന്ന രണ്ടുപേരാണ് തന്നെ പീഡിപ്പിച്ചതെന്നും പെണ്‍കുട്ടി മൊഴി നല്‍കി. എന്നാല്‍ പെണ്‍കുട്ടി പറഞ്ഞ സീരിയല്‍ നടിയെ നടക്കാവ് പൊലീസ് ചോദ്യം ചെയ്തിരുന്നു. ഒന്നും അറിയാതെയാണ് പെണ്‍കുട്ടിയെ താന്‍ ഫ്‌ലാറ്റില്‍ എത്തിച്ചതെന്നും തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അവിടെനിന്നും രക്ഷപ്പെടുകയായിരുന്നുവെന്നും നടി പൊലീസിനോട് പറഞ്ഞു. ഈ കേസില്‍ ദുരൂഹതയുണ്ടെന്നും സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നും പൊലീസ് സംശയിക്കുന്നു. കസ്റ്റഡിയിലായ മലപ്പുറം സ്വദേശികളെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

Keywords:  News, Kerala, State, Kozhikode, Molestation, Complaint, Police, Custody, Case, Crime, Top-Headlines, Two in police custody on complaint of molesting young woman by offering chance in film
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia