Air Hostess | 'ഞാന്‍ വിട പറയുന്നു, നല്ലൊരു വ്യക്തിയാകാനോ കൂടുതല്‍ ശക്തയാകാനോ കഴിയാത്തതില്‍ എനിക്ക് ഖേദമുണ്ട്'; മനസ് വിങ്ങുന്ന കുറിപ്പ് പങ്കുവച്ചതിന് പിന്നാലെ പ്രശസ്ത ട്രാന്‍സ് എയര്‍ഹോസ്റ്റസ് മരിച്ച നിലയില്‍; വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി യുനൈറ്റഡ് എയര്‍ലൈന്‍സ്

 




കൊളറാഡോ: (www.kvartha.com) മനസ് വിങ്ങുന്ന കുറിപ്പ് പങ്കുവച്ചതിന് പിന്നാലെ പ്രശസ്ത ട്രാന്‍സ് എയര്‍ഹോസ്റ്റസിനെ മരിച്ച നിലയില്‍ കണ്ടെത്തി. യുനൈറ്റഡ് എയര്‍ലൈന്‍സിന്റെ പരസ്യത്തിലൂടെ ലോകപ്രശംസ പിടിച്ചുപറ്റിയ ട്രാന്‍സ് എയര്‍ഹോസ്റ്റസ് കെലെയ്ഗ് സ്‌കോട് (25) ആണ് മരിച്ചത്. 

തിങ്കളാഴ്ചയാണ് കൊളറാഡോയിലെ വീട്ടില്‍ സ്‌കോടിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കെലെയ്ഗ് സ്‌കോട് ജീവനൊടുക്കിയെന്ന വാര്‍ത്ത അമ്മ ആന്‍ഡ്രിയ സില്‍വെസ്‌ട്രോയാണ് ലോകത്തെ അറിയിച്ചത്. 

'നീ എന്റെ മകളായതില്‍ ഞാന്‍ അഭിമാനിക്കുന്നു. നീ ജീവിതത്തില്‍ ചെയ്ത കാര്യങ്ങള്‍ അദ്ഭുതകരവും അഭിമാനകരവുമാണ്. എത്ര മനോഹരമാണ് നിന്റെ ചിരി. മറ്റുള്ളവരേക്കാള്‍ എത്രയോ വലുതായിരുന്നു നിന്റെ മനസ്സ്.' -മകളുടെ മരണ വാര്‍ത്ത അറിയിച്ച്, ചിത്രങ്ങള്‍ക്കൊപ്പം പങ്കുവച്ച കുറിപ്പില്‍ അമ്മ ആന്‍ഡ്രിയ എഴുതി.

സ്‌കോട് അവസാനമായി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വികാരഭരിതമായ കുറിപ്പില്‍ ആ ട്രാന്‍സ് യുവതി നടന്നുതീര്‍ത്ത സങ്കടവഴികളുടെയും വിഷാദദൂരങ്ങളുടെയും അടയാളം കാണാം. സ്‌കോടിനെ വിജയിയായി മാത്രം കണ്ട ലോകം വിങ്ങലോടെയാണ് ആ കുറിപ്പ് വായിച്ചത്. അവള്‍ക്ക് പ്രിയപ്പെട്ടവരുടെയെല്ലാം പേര് ആ കുറിപ്പില്‍ എടുത്തുപറയുന്നുണ്ട്. അവരോട്, തനിക്കൊപ്പമുള്ള ഓര്‍മകള്‍ എന്നും ഓര്‍ക്കാനും അടുത്ത ജന്മത്തില്‍ കണ്ടുമുട്ടാമെന്നും അവള്‍ പറയുന്നു.

'ഞാന്‍ ഭൂമിയില്‍നിന്നു വിട പറയുകയാണ്. ഞാന്‍ കാരണം നിരാശരായവരോടു മാപ്പ് ചോദിക്കുന്നു. നല്ലൊരു വ്യക്തിയാകാനോ കൂടുതല്‍ ശക്തയാകാനോ കഴിയാത്തതില്‍ എനിക്കു ഖേദമുണ്ട്. ഞാന്‍ ഈ ലോകം വിടുന്നത് നിങ്ങള്‍ കാരണമല്ല, എന്നെ മികച്ച വ്യക്തിയാക്കാനുള്ള എന്റെ കഴിവില്ലായ്മയുടെ ഫലമാണെന്ന് മനസിലാക്കുക'

Air Hostess | 'ഞാന്‍ വിട പറയുന്നു, നല്ലൊരു വ്യക്തിയാകാനോ കൂടുതല്‍ ശക്തയാകാനോ കഴിയാത്തതില്‍ എനിക്ക് ഖേദമുണ്ട്'; മനസ് വിങ്ങുന്ന കുറിപ്പ് പങ്കുവച്ചതിന് പിന്നാലെ പ്രശസ്ത ട്രാന്‍സ് എയര്‍ഹോസ്റ്റസ് മരിച്ച നിലയില്‍; വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി യുനൈറ്റഡ് എയര്‍ലൈന്‍സ്


കെലെയ്ഗ് സ്‌കോടിന്റെ ജീവിതകഥ 2020 ലെ ട്രാന്‍സ് ദിനത്തിലാണ് യുനൈറ്റഡ് എയര്‍ലൈന്‍സ് പുറത്തുവിട്ടത്. എയര്‍ഹോസ്റ്റസായി ട്രാന്‍സ് യുവതിയെ നിയോഗിച്ചതില്‍ എയര്‍ലൈന്‍സിനെ നിരവധിപ്പേര്‍ അഭിനന്ദിക്കുകയും ചെയ്തിരുന്നു. 

വിഷാദരോഗത്തിന് അടിമപ്പെട്ടതായി സ്‌കോട് മുന്‍ പോസ്റ്റുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2023 തനിക്ക് മികച്ചതാകുമെന്നും അവര്‍ പ്രതീക്ഷിച്ചിരുന്നു. സ്‌കോടിന്റെ വിയോഗത്തില്‍ യുനൈറ്റഡ് എയര്‍ലൈന്‍സ് അനുശോചനം രേഖപ്പെടുത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.

Keywords:  News, World, international, Flight, Suicide, Death, Obituary, Condolence, Top-Headlines, Trans Flight Attendant Famed For United Airlines Ad Found Dead After Emotional Social Media Post
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia