Plea Denied | ശുഐബ് വധക്കേസില്‍ പൊലീസിന് കനത്ത തിരിച്ചടി; ആകാശ് തില്ലങ്കേരിയുടെ ജാമ്യം തുടരാമെന്ന് കോടതി വിധി

 



തലശ്ശേരി: (www.kvartha.com) നിയമത്തിന്റെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് പാര്‍ടിക്ക് അനഭിമതനായ സൈബര്‍ പോരാളി ആകാശ് തില്ലങ്കേരിയെ കാരാഗൃഹത്തില്‍ ഏറെക്കാലം അടക്കാനുളള പൊലീസ് നീക്കം പൊളിഞ്ഞു. യൂത് കോണ്‍ഗ്രസ് നേതാവ് എടയന്നൂര്‍ ശുഐബ് വധക്കേസിലെ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹര്‍ജി കോടതി തള്ളിയതോടെയാണിത്. 

തലശ്ശേരി ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതിയാണ് മുഴക്കുന്ന് പൊലീസിന്റെ തടസവാദ ഹര്‍ജി തള്ളിയത്. ആകാശ് തില്ലങ്കേരി ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പബ്ലിക് പ്രോസിക്യൂടര്‍   മുഖേന കോടതിയെ സമീപിച്ചത്. 

ശുഐബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഴക്കുന്ന് പൊലിസ് പബ്ലിക് പ്രോസിക്യൂടര്‍ അജിത്ത് കുമാര്‍ മുഖേനെ സമര്‍പിച്ച ഹര്‍ജിയാണ് തലശ്ശേരി അഡീഷനല്‍ സെഷന്‍സ് കോടതി തളളിയത്. 

യൂത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക് സെക്രടറിയായിരുന്നു ശുഐബിനെ എടയന്നൂര്‍ തെരുവില്‍വെച്ചു  വധിച്ച കേസില്‍ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരി ഹൈകോടതി നല്‍കിയ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് ജാമ്യം റദ്ദാക്കാന്‍ ഹര്‍ജി നല്‍കിയത്.

ശുഐബ് വധക്കേസില്‍ 2019-ലാണ് ആകാശ് തില്ലങ്കേരിക്ക് ഹൈകോടതി ജാമ്യം അനുവദിച്ചത്. ഇതിന് സമാനമായ കേസുകളില്‍ ഉള്‍പെടരുതെന്ന കര്‍ശന ഉപാധികളോടെയാണ് ഹൈകോടതി ജാമ്യം അനുവദിച്ചത്.

ശുഐബ് വധക്കേസില്‍ ജാമ്യത്തില്‍ കഴിയവെ മട്ടന്നൂരിലെ ഡി വൈ എഫ് ഐ വനിതാ നേതാവിന്റെ സ്ത്രീത്വത്തെ ചോദ്യം ചെയ്യുന്നത് ഉള്‍പെടെയുളള നിരവധിക്കേസുകളില്‍ പ്രതിയായ ആകാശ് തില്ലങ്കേരി ഇപ്പോള്‍ കാപ ചുമത്തപ്പെട്ട് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലാണ്. മട്ടന്നൂര്‍, മുഴക്കുന്ന് പൊലീസ് സ്റ്റേഷനുകളിലാണ് ആകാശ് തില്ലങ്കേരിക്കെതിരെ കേസുളളത്. 

Plea Denied | ശുഐബ് വധക്കേസില്‍ പൊലീസിന് കനത്ത തിരിച്ചടി; ആകാശ് തില്ലങ്കേരിയുടെ ജാമ്യം തുടരാമെന്ന് കോടതി വിധി


ഡി വൈ എഫ് ഐ നേതാവിനെ സോഷ്യല്‍ മീഡിയയിലൂടെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ മട്ടന്നൂര്‍ പൊലീസ് ആകാശിനും കൂട്ടാളിയായ ജിജോ തില്ലങ്കേരിക്കുമെതിരെ കേസെടുത്തിരുന്നു. കാപ തടവുകാരനായ ആകാശ് തില്ലങ്കേരിയെ ജയിലിനകത്ത് തന്നെയിടാന്‍ പൊലിസിനെ ഉപയോഗിച്ച് സര്‍കാരും സി പി എമ്മും നടത്തിയ നീക്കങ്ങള്‍ക്കാണ് ഇതോടെ തിരിച്ചടിയുണ്ടായിരിക്കുന്നത്.

Keywords:  News, Kerala, State, Top-Headlines, Murder case, Accused, Bail, Police, plea, Court, Judiciary, Shuhaib murder case: Court rejects prosecutions plea to cancel Akash Thillankeri's bail 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia