Criticized | രാഹുല്‍ ഗാന്ധിക്കെതിരായ നടപടി ജനാധിപത്യത്തിലെ കറുത്ത അധ്യായമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല

 


തിരുവനന്തപുരം: (www.kvartha.com) രാഹുല്‍ ഗാന്ധിക്കെതിരായ നടപടി ജനാധിപത്യത്തിലെ കറുത്ത അധ്യായമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാഹുല്‍ ഗാന്ധിയെ എത്രത്തോളം അവര്‍ ഭയക്കുന്നുവെന്ന് ശരവേഗത്തിലുള്ള ഈ ഉത്തരവിലൂടെ വ്യക്തമാകുന്നുണ്ട്. ഇതെല്ലാം അദാനിയെപ്പോലുള്ള വന്‍കിട കോര്‍പറേറ്റുകളെ പ്രീതിപ്പെടുത്താനാണെന്ന് സാധാരണക്കാര്‍ക്കുപോലും മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.


Criticized | രാഹുല്‍ ഗാന്ധിക്കെതിരായ നടപടി ജനാധിപത്യത്തിലെ കറുത്ത അധ്യായമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല

ഇങ്ങനെയൊന്നും ഭയപ്പെടുത്തി രാഹുല്‍ ഗാന്ധിയുടെ വായ് അടപ്പിക്കാമെന്ന് സംഘ് പരിവാര്‍ ശക്തികള്‍ കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ യാത്രയില്‍ ലഭിച്ച സ്വീകാര്യത ഇല്ലാതാക്കാനും അപമാനിക്കാനുമുള്ള ഗുഢനീക്കളാണ് ഇതിനു പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

അധികാരത്തിന്റെ ഹുങ്കില്‍ എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കാമെന്നത് വെറും വ്യാമോഹം മാത്രമാണ്. കള്ളം പറയുന്ന മോദിയും സത്യം പറയുന്ന രാഹുല്‍ജിയും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. അന്തിമ വിജയം രാഹുല്‍ ഗാന്ധിക്ക് തന്നെയായിരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

കോണ്‍ഗ്രസ് ഇത്തരം ശക്തികള്‍ക്കെതിരെ ശക്തമായ പോരാട്ടം തുടരുകതന്നെ ചെയ്യും. രാഹുല്‍ ഗാന്ധിക്ക് എതിരായ നടപടിയെ നിയമപരമായും രാഷ്ട്രീയമായും നേരിടും. അനീതിക്കെതിരെ ശക്തമായ പ്രക്ഷോപ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

Keywords:  Ramesh Chennithala Criticized Modi Govt, Thiruvananthapuram, News, Politics, Ramesh Chennithala, Rahul Gandhi, Protest, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia