Ramadan | മാസപ്പിറവി ദൃശ്യമായി; സംസ്ഥാനത്ത് വ്യാഴാഴ്ച റമദാന്‍ 1

 


കോഴിക്കോട്: (www.kvartha.com) മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് റമദാന്‍ ഒന്ന് വ്യാഴാഴ്ച ആയിരിക്കുമെന്ന് വിവിധ ഖാദിമാരായ പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എ പി അബൂബകര്‍ മുസ്ലിയാർ, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, വിപി സുഹൈബ് മൗലവി തുടങ്ങിയവർ അറിയിച്ചു. 

ഇനി വിശ്വസികള്‍ക്ക് ആത്മ വിശുദ്ധിയുടെ ദിനരാത്രങ്ങളാണ്. പ്രാര്‍ഥനയ്ക്ക് ഉത്തരം ലഭിക്കുന്ന, പുണ്യ പ്രവൃത്തികള്‍ക്ക് പതിന്മടങ്ങ് പ്രതിഫലം ലഭിക്കുന്ന വിശുദ്ധ മാസമാണ് റമദാന്‍.
             
Ramadan | മാസപ്പിറവി ദൃശ്യമായി; സംസ്ഥാനത്ത് വ്യാഴാഴ്ച റമദാന്‍ 1

മനസും ശരീരവും സ്ഫുടം ചെയ്ത് സൃഷ്ടാവിന്റെ പ്രീതി നേടുന്നതിനുള്ള പരിശ്രമത്തിലായിരിക്കും ഇനിയുള്ള നാളുകളില്‍ വിശ്വസികള്‍. പള്ളികളിലും വീടുകളിലും ഇതിനോടകം ഒരുക്കങ്ങള്‍ പൂര്‍ത്തിയയായിട്ടുണ്ട്. റമദാന്‍ സാമഗ്രികളുമായി വിപണികളും സജീവമാണ്. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും വ്യാഴാഴ്ചയാണ് റമദാന്‍ വ്രതം ആരംഭിക്കുന്നത്.
          
Ramadan | മാസപ്പിറവി ദൃശ്യമായി; സംസ്ഥാനത്ത് വ്യാഴാഴ്ച റമദാന്‍ 1

Keywords:  Ramadan 2023, News, Kerala, Kozhikode, Top-Headlines, Ramadan, Religion, Fast, Muslim, Ramadan to begin on Thursday.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia