Govt Scheme | 'മിശ്രവിവാഹം ചെയ്താൽ 10 ലക്ഷം രൂപ'; പദ്ധതിയുമായി രാജസ്ഥാൻ സർക്കാർ

 


ജയ്പൂർ: (www.kvartha.com) മിശ്രവിവാഹത്തിന് മികച്ച വാഗ്ദാനവുമായി രാജസ്ഥാൻ സർക്കാർ. ജാതിമത ഭേദമന്യേയുള്ള വിവാഹത്തിന് പ്രോത്സാഹന തുക സംസ്ഥാന സർക്കാർ 10 ലക്ഷം രൂപയായി ഉയർത്തി. 2023-24 ബജറ്റിൽ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഡോ. സവിത ബെൻ അംബേദ്കർ ഇന്റർ-കാസ്റ്റ് മാരേജ് സ്‌കീമിന്റെ തുക അഞ്ച് ലക്ഷം രൂപ വർധിപ്പിക്കാൻ സാമൂഹ്യനീതി ശാക്തീകരണ വകുപ്പ് വ്യാഴാഴ്ച നിർദേശം നൽകി.

Govt Scheme | 'മിശ്രവിവാഹം ചെയ്താൽ 10 ലക്ഷം രൂപ'; പദ്ധതിയുമായി രാജസ്ഥാൻ സർക്കാർ

നേരത്തെ, മിശ്രവിവാഹത്തിന് സർക്കാർ അഞ്ച് ലക്ഷം രൂപ പ്രോത്സാഹന തുകയായി നൽകിയിരുന്നു. വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വന്നിട്ടുള്ള തീരുമാന പ്രകാരം ജാതിമതഭേദമന്യേ വിവാഹം കഴിക്കുന്ന ദമ്പതികൾക്ക് 10 ലക്ഷം രൂപ നൽകും. അതിൽ അഞ്ച് ലക്ഷം രൂപ എട്ട് വർഷത്തേക്ക് സ്ഥിരനിക്ഷേപമായി നൽകും. ബാക്കി അഞ്ച് ലക്ഷം രൂപ വധുവിന്റെയും വരന്റെയും ജോയിന്റ് ബാങ്ക് അകൗണ്ടിലും നിക്ഷേപിക്കും.

സാമൂഹ്യനീതി, ശാക്തീകരണ വകുപ്പ് 2006-ലാണ് പദ്ധതി ആരംഭിച്ചത്. നേരത്തെ പദ്ധതി പ്രകാരം നവദമ്പതികൾക്ക് 50,000 രൂപ നൽകിയിരുന്നു. എന്നാൽ 2013 ഏപ്രിലിൽ ഇത് അഞ്ച് ലക്ഷമായി ഉയർത്തി.
പദ്ധതി പ്രകാരം തുകയുടെ 75% സംസ്ഥാന സർക്കാരും 25% കേന്ദ്ര സർക്കാരുമാണ് വഹിക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷം 33.55 കോടി രൂപയും ഈ സാമ്പത്തിക വർഷം 4.5 കോടിയിലധികം രൂപയും സർക്കാർ അനുവദിച്ചു.

പദ്ധതിയുടെ വ്യവസ്ഥകൾ അനുസരിച്ച്, ആൺകുട്ടിയോ പെൺകുട്ടിയോ പട്ടികജാതിയിൽ പെട്ടവരായിരിക്കണം. പ്രായം 35 വയസിൽ കൂടരുത്. ക്രിമിനൽ കേസിലും ശിക്ഷിക്കപ്പെട്ടിരിക്കാനും വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ കൂടാനും പാടില്ല. വിവാഹ തീയതി മുതൽ (ആദ്യ വിവാഹം മാത്രം) ഒരു വർഷത്തിനുള്ളിൽ അപേക്ഷ ലഭിച്ചാൽ പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കും.

അംഗപരിമിതരുടെ വിവാഹത്തിന് അഞ്ച് ലക്ഷം രൂപ

കൂടാതെ, അംഗപരിമിതരുമായുള്ള വിവാഹം പ്രോത്സാഹിപ്പിക്കുന്നതിന് ഹാപ്പി മാരീഡ് ലൈഫ് പദ്ധതി പ്രകാരം ഇപ്പോൾ അഞ്ച് ലക്ഷം രൂപ സഹായം നൽകും. തുക വർധിപ്പിക്കാനുള്ള നിർദേശം മുഖ്യമന്ത്രി ഗെലോട്ട് അംഗീകരിച്ചു. 80 ശതമാനമോ അതിൽ കൂടുതലോ വൈകല്യമുള്ള പ്രത്യേക കഴിവുള്ളവരെ ജീവിത പങ്കാളിയാക്കുന്നതിനുള്ള ധനസഹായം 50,000 രൂപയിൽ നിന്ന് അഞ്ച് ലക്ഷം രൂപയായാണ് ഉയർത്തിയത്.

Keywords: Jaipur, National, News, Rajasthan, Government, Marriage, Budget, Couples, Bank, Top-Headlines,  Rajasthan govt raises incentive for inter-caste marriage to Rs 10 lakh.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia