HC Verdict | ആശുപത്രികളും ഡോക്ടര്‍മാരും രോഗികളെ പരിഗണിക്കുന്നത് പണത്തിനുള്ള ഉപകരണമായെന്ന് ഹൈകോടതി

 


പ്രയാഗ് രാജ്: (www.kvartha.com) ഡോക്ടര്‍മാരും ആശുപത്രികളും രോഗികളെ പണം സമ്പാദിക്കാനുള്ള ഉപകരണമായി മാത്രം പരിഗണിക്കുകയാണെന്ന് അലഹബാദ് ഹൈകോടതി. ചികിത്സയില്‍ അശ്രദ്ധയുണ്ടായെന്ന കേസില്‍ സ്വകാര്യ ആശുപത്രി ഉടമയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. ആശുപത്രി അധികൃതരുടെ അശ്രദ്ധ മൂലം, മായം കലര്‍ന്ന പ്ലേറ്റ് ലെറ്റുകള്‍ നല്‍കിയതിനെ തുടര്‍ന്ന് ഡെങ്കിപ്പനി രോഗി മരിച്ചെന്നാണ് കേസ്.
          
HC Verdict | ആശുപത്രികളും ഡോക്ടര്‍മാരും രോഗികളെ പരിഗണിക്കുന്നത് പണത്തിനുള്ള ഉപകരണമായെന്ന് ഹൈകോടതി

ഒരു രോഗിയെ സംബന്ധിച്ചിടത്തോളം ആശുപത്രി ഒരു ക്ഷേത്രം പോലെയാണെന്നും ഡോക്ടര്‍മാര്‍ ദൈവമായി ആരാധിക്കപ്പെടുന്നയാളെന്നും ജസ്റ്റിസ് സൗരഭ് ശ്യാം ശംശേരിയുടെ സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു. എന്നിരുന്നാലും, ഈയിടെയായി, ആശുപത്രി മാനേജ്‌മെന്റ്കളും ഡോക്ടര്‍മാരും രോഗികളെ പണം സമ്പാദിക്കാനുള്ള ഒരു ഉപകരണമായി മാത്രം കരുതുന്നു. ഹിപ്പോക്രാറ്റിക് പ്രതിജ്ഞയ്ക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായി ധാരാളം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു.

ഡെങ്കിപ്പനി രോഗിയുടെ മായം കലര്‍ന്ന പ്ലേറ്റ്‌ലൈറ്റ് മരണത്തിന് കാരണമായേക്കമെന്ന് നന്നായി അറിയാമായിരുന്ന പ്രതി ഇപ്പോഴും മായം കലര്‍ന്ന പ്ലേറ്റ് ലൈറ്റുകള്‍ രോഗികള്‍ക്ക് നല്‍കി പണം സമ്പാദിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ടിരിക്കുകയാണന്നും ജഡ്ജ് നിരീക്ഷിച്ചു. പ്രയാഗരാജിലെ ധൂമംഗജ പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞവര്‍ഷം 419, 420, 467, 468, 471, 274, 304, 120 ബി ഐപിസി പ്രകാരമാണ് കേസെടുത്തത്.

സാഹപിപാല്‍ഗാവിലെ അശ്‌റവല്‍ റോഡിലെ ഗ്ലോബല്‍ ആശുപത്രിക്കെതിരെയാണ് ആരോപണം. കേസില്‍ പ്രതിയായ പപ്പു ലാല്‍ സാഹു താന്‍ ആശുപത്രി ഉടമയോ ഓഹരി ഉടമയോ ജീവനക്കാരോ അല്ലെന്നും, ആശുപത്രി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമ മാത്രമാണെന്നും വാദിച്ചാണ് ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇയാള്‍ക്ക് ആശുപത്രിയിലെ പ്രവര്‍ത്തനങ്ങളില്‍ പങ്കില്ലെന്നും മരിച്ചയാള്‍ക്ക് പ്ലേറ്റ്‌ലൈറ്റ് ഒരുക്കുന്നതിന് സഹായം നല്‍കിയതിന്റെ പേരിലാണ് പ്രതി ആയതെന്നും അഭിഭാഷകന്‍ വാദിച്ചു.

വാദം കേട്ട കോടതി, പ്രതി രോഗിയുടെ വിശ്വാസം ദുരുപയോഗം ചെയ്ത് പണം വാങ്ങുക മാത്രമല്ല, ശരിയായ ലൈസന്‍സില്ലാത്ത സ്ഥലത്തെ പ്ലേറ്റുലൈറ്റ്കള്‍ നല്‍കുകയും ചെയ്തതായും ചൂണ്ടിക്കാട്ടി. ഒരു വ്യക്തിക്ക് മാത്രമല്ല, പൊതുസമൂഹത്തിന് എതിരായ കുറ്റമാണ് ചെയ്തതെന്ന് വ്യക്തമാക്കിയാണ് ജാമ്യാപേക്ഷ തള്ളിയത്.

Keywords:  News, National, Top-Headlines, Court Order, High-Court, Court, Verdict, Hospital, Health, Doctor, Patient, Uttar Pradesh, High Court of Uttar Pradesh, Allahabad HC, Patients Are Being Treated as Tools for Money by Hospitals and Doctors: Allahabad HC.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia