Minister | ലോക വദനാരോഗ്യ വാരാചരണം സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

 


തിരുവനന്തപുരം: (www.kvartha.com) ലോകവദനാരോഗ്യ വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മാര്‍ച് 23ന് വൈകുന്നേരം മൂന്നു മണിക്ക് കഴക്കൂട്ടം മാജിക് പ്ലാനറ്റ് ഡിഫറന്റ് ആര്‍ട് സെന്ററില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. മാജിക് പ്ലാനറ്റിലെ നാനൂറോളം കുട്ടികളുടെ ദന്ത പരിശോധന കാംപും ബോധവല്‍കരണ ക്ലാസും സംഘടിപ്പിക്കും. ഇതോടൊപ്പം അവര്‍ക്കായുള്ള സമഗ്ര ദന്തചികിത്സയും പ്രഖ്യാപിക്കും.

'നിങ്ങളുടെ വദനാരോഗ്യത്തില്‍ അഭിമാനിക്കൂ' (Be Proud of Your Mouth) എന്നതാണ് ഈ വര്‍ഷത്തെ വാരാചരണ സന്ദേശം. ലോകമെമ്പാടുമുള്ള ഏകദേശം 3.5 ബില്യന്‍ ആളുകളെ ബാധിക്കുന്ന വദനരോഗങ്ങളെ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള അറിവും സാമഗ്രികളും ഉപയോഗിച്ച് ആളുകളെ ശാക്തീകരിക്കുകയും വദനാരോഗ്യ അവബോധം വളര്‍ത്തുകയും ചെയ്യുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം.

ശരിയായ വദനശുചിത്വ രീതികള്‍ സ്വീകരിച്ചും അപകടസാധ്യതാ ഘടകങ്ങള്‍ കൈകാര്യം ചെയ്തും വദനാരോഗ്യം സംരക്ഷിക്കാന്‍ ഈ ദിനാചരണം ആളുകളെ പ്രോത്സാഹിപ്പിക്കുന്നു. വദനാരോഗ്യം സംരക്ഷിക്കുന്നത് മനസിനെയും ശരീരത്തെയും ആരോഗ്യകരമായി നിലനിര്‍ത്താനും അണുബാധകള്‍ പടരുന്നതില്‍ നിന്ന് സംരക്ഷിക്കാനും സഹായിക്കും.

Minister | ലോക വദനാരോഗ്യ വാരാചരണം സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

സംസ്ഥാനത്ത് ദന്തല്‍ കോളജുകള്‍ കൂടാതെ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിന് കീഴില്‍ 159 ഡെന്റല്‍ യൂനിറ്റുകളും ദേശീയ വദനാരോഗ്യ പരിപാടിക്കു കീഴില്‍ 89 ഡെന്റല്‍ യൂനിറ്റുകളും ഉണ്ട്. അത്യാധുനികവും കംപ്യൂടര്‍ നിയന്ത്രിതവുമായ ഡെന്റല്‍ ഉപകരണങ്ങളുടെയും സാമഗ്രികളുടെയും സഹായത്തോടെ, വളരെ ചിലവേറിയതും ദൈര്‍ഘ്യമേറിയതും ആയ ശസ്ത്രക്രിയകള്‍ നടത്തി വരുന്നു.

വാരാചരണത്തോടനുബന്ധിച്ച് സംസ്ഥാനമൊട്ടാകെ വിവിധ ദന്ത ബോധവല്‍കരണ പ്രവര്‍ത്തനങ്ങളും ക്ലാസുകളും നടത്തിവരുന്നു. സമൂഹത്തിലെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട കുഞ്ഞുങ്ങള്‍, സ്ത്രീകള്‍, സ്‌കൂള്‍ കുട്ടികള്‍, വയോജനങ്ങള്‍, അതിഥി തൊഴിലാളികള്‍ എന്നിവര്‍ക്ക് പ്രത്യേകം കാംപുകള്‍ നടത്തിവരുന്നു.

Keywords:  Minister Veena George will inaugurate World Speech Week at the state level, Thiruvananthapuram, News, Health, Health and Fitness, Health Minister, Inauguration, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia