Found Dead | മലയാളിയെ റിയാദിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി

 


റിയാദ്: (www.kvartha.com) നാലുവര്‍ഷമായി നാട്ടില്‍ പോകാതിരുന്ന മലയാളി റിയാദിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍. ബത്ഹയിലെ റസ്‌റ്റോറന്റില്‍ ജീവനക്കാരനായ കോഴിക്കോട് മായനാട് സ്വദേശി കുനിയില്‍ സുനിലി(54) നെയാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് പൊലീസ് പറഞ്ഞു.


Found Dead | മലയാളിയെ റിയാദിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി

രണ്ട് വര്‍ഷമായി സുനിലിന്റെ ഇഖാമ കാലാവധി കഴിഞ്ഞിട്ട്. ഫൈനല്‍ എക്‌സിറ്റില്‍ നാട്ടില്‍ പോകാനുള്ള കാത്തിരിപ്പിലായിരുന്നു. അതിനിടെയാണ് മരണം. ഭാര്യ: ഷാജ സുനില്‍. രണ്ട് മക്കളുണ്ട്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിന് റിയാദ് കെഎംസിസി സെന്‍ട്രല്‍ കമിറ്റി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, ഉസ്മാന്‍ ചെറുമുക്ക്, ശറഫ് മടവൂര്‍, ഉമര്‍ അമാനത്ത് എന്നിവര്‍ രംഗത്തുണ്ട്.

Keywords:  Malayali Man Found Dead in Riyadh, Riyadh, News, Police, Malayalee, Dead, Dead Body, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia