Arrested | വൈദ്യുതി പോസ്റ്റ് ഇടിച്ചുതകര്‍ത്തശേഷം നിര്‍ത്താതെ പോയ ചരക്കുലോറി ഡ്രൈവര്‍ എറണാകുളത്ത് പിടിയില്‍

 




കണ്ണൂര്‍: (www.kvartha.com) നഗരത്തിലെ താഴെചൊവ്വയില്‍ വൈദ്യുതി തൂണ്‍ ഇടിച്ചുതകര്‍ത്തശേഷം നിര്‍ത്താതെ പോയ നാഷനല്‍ പെര്‍മിറ്റ് ലോറിയുടെ ഡ്രൈവര്‍ ഒരാഴ്ചയ്ക്കുശേഷം എറണാകുളത്ത് പൊലീസ് പിടിയിലായി. ലോറി ഡ്രൈവറായ മഹാരാഷ്ട്ര സത്താറ ജില്ലയിലെ ഒറിയോഗോണ്‍ സ്വദേശി കൃഷ്ണറാവു സാവന്തിനെ(45)യാണ് കണ്ണൂര്‍ സിറ്റി സി ഐ രാജീവ്കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

എറണാകുളം ജില്ലയിലെ പനങ്ങാട് വെച്ചാണ് ഇയാള്‍ ലോറി സഹിതം പിടിയിലായത്. കഴിഞ്ഞയാഴ്ചയാണ്  താഴെചൊവ്വ സബ് സ്റ്റേഷന് പുറകിലുളള വൈദ്യുതി തൂണ്‍ ലോറിയിടിച്ച് തകര്‍ന്നത്. ലോഡിറക്കി വരവെയാണ് അപകടമുണ്ടായത്. എന്നാല്‍ അപകടം നടന്നയുടന്‍ കൃഷ്ണറാവു സാവന്ത് ലോറിയോടിച്ച് രക്ഷപ്പെടുകയായിരുന്നു. 

Arrested | വൈദ്യുതി പോസ്റ്റ് ഇടിച്ചുതകര്‍ത്തശേഷം നിര്‍ത്താതെ പോയ ചരക്കുലോറി ഡ്രൈവര്‍ എറണാകുളത്ത് പിടിയില്‍


സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ദൃശ്യങ്ങളുടെ സഹായത്തോടെയാണ് എസ് ഐ പ്രമോദ്, സീനിയര്‍ സി പി ഒസജിത്ത് എന്നിവരടങ്ങിയ സംഘമാണ് ലോറി ഡ്രൈവറെ പിടികൂടിയത്.

Keywords:  News, Kerala, State, Kannur, Arrested, Local-News, Ernakulam, Accused, CCTV, Police, Lorry driver who broke electricity post and escaped was arrested in Ernakulam
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia