Died | അങ്കമാലിയില്‍ നിര്‍മാണത്തിലിരുന്ന രണ്ടുനില വീട് തകര്‍ന്നു; 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം; പരുക്കേറ്റ 3 പേരില്‍ ഒരാളുടെ നില ഗുരുതരം

 



കൊച്ചി: (www.kvartha.com) നിര്‍മാണത്തിലിരുന്ന രണ്ടുനില വീട് തകര്‍ന്ന് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ജോണി അന്തോണി (52), വെസ്റ്റ് ബംഗാള്‍ സ്വദേശിയായ അലി ഹസന്‍ (30), എന്നിവരാണ് മരിച്ചത്. അങ്കമാലി കറുകുറ്റിയില്‍ നിര്‍മാണ പ്രവര്‍ത്തനം നടക്കുന്ന കെട്ടിടത്തിന്റെ സ്ലാബുകള്‍ ഇടിഞ്ഞു വീണാണ് അപകടം സംഭവിച്ചത്.

മരിച്ച രണ്ടുപേരും കെട്ടിട നിര്‍മാണ തൊഴിലാളികളാണ്. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേറ്റു. രാവിലെയാണ് അപകടമുണ്ടായത്. കറുകുറ്റി ഫെറോന പള്ളിയുടെ സമീപത്ത് പണി നടക്കുന്ന കെട്ടിടത്തിന്റെ കോണ്‍ഗ്രീറ്റ് സ്ലാബാണ് ഇടിഞ്ഞ് വീണത്. 

Died | അങ്കമാലിയില്‍ നിര്‍മാണത്തിലിരുന്ന രണ്ടുനില വീട് തകര്‍ന്നു; 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം; പരുക്കേറ്റ 3 പേരില്‍ ഒരാളുടെ നില ഗുരുതരം


തൊഴിലാളികള്‍ മുകളിലേക്ക് കയറുന്നതിനിടെയാണ് അപകടമുണ്ടായത്. രണ്ടുപേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരുക്കേറ്റ മൂന്ന് പേരില്‍ ഒരാളുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 

Keywords:  News, Kerala, State, Kochi, Building Collapse, Labours, Death, Local-News, Injured, hospital, Kochi: Two died after building under construction collapsed
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia