Tuberculosis | കണ്ണൂരില്‍ കഴിഞ്ഞ വര്‍ഷം 1600 പുതിയ ക്ഷയരോഗബാധിതരെന്ന് ടി ബി സെന്റര്‍ റിപോര്‍ട്

 




കണ്ണൂര്‍: (www.kvartha.com) ജില്ലയില്‍ കഴിഞ്ഞ വര്‍ഷം 1600 പുതിയ ക്ഷയരോഗബാധിതരെന്ന് ആരോഗ്യവകുപ്പിന്റെ കീഴിലുളള ജില്ലാ ടിബി സെന്റര്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ജില്ലാ ടി ബി ഓഫീസര്‍ ജി അശ്വിന്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

കേരളത്തിലാകെ ഒരു ലക്ഷം പേരില്‍ 75 ക്ഷയരോഗികളാണ് പുതുതായി ചികിത്സ തേടുന്നത്. പ്രതിവര്‍ഷം 3200 ക്ഷയരോഗികള്‍ ജില്ലയിലുണ്ടാകുന്നുണ്ടെങ്കിലും ഇതില്‍ 1706-പേര്‍ മാത്രമേ ചികിത്സ തേടുന്നുളളൂ. ഓരോ ക്ഷയരോഗിയെയും കണ്ടെത്തി ചികിത്സ കൊടുക്കുകയെന്നത് മാത്രമാണ് രോഗവ്യാപനം തടയാനുളള പ്രതിവിധിയെന്ന് ടി ബി ഓഫീസര്‍ അറിയിച്ചു. 

ജില്ലയിലെ 1706 രോഗികളിലും 32-ശതമാനവും പ്രമേഹരോഗികളാണ്. ഇതില്‍ 13 പേര്‍ എച് ഐ വി ബാധിതരുമാണെന്ന് അദ്ദേഹം പറഞ്ഞു. രോഗലക്ഷണളുളളവര്‍ പരിശോധന നടത്താതെ വരുമ്പോള്‍ രോഗം കണ്ടുപിടിക്കുന്നില്ലെന്ന് മാത്രമല്ല ഇവര്‍മൂലം രോഗദാതാക്കളായവരെയും കണ്ടുപിടിക്കപ്പെടുന്നില്ല. സൗജന്യ ഡോട്സ് ചികിത്സ വഴി ആറുമാസം കൊണ്ട് ക്ഷയരോഗം പൂര്‍ണമായും ഭേദമാക്കാന്‍ കഴിയുമെന്നും ടി ബി ഓഫീസര്‍ അറിയിച്ചു. 

Tuberculosis | കണ്ണൂരില്‍ കഴിഞ്ഞ വര്‍ഷം 1600 പുതിയ ക്ഷയരോഗബാധിതരെന്ന് ടി ബി സെന്റര്‍ റിപോര്‍ട്


ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മാര്‍ച് 24 ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ ഐ എം എ ഹാളില്‍ നടക്കും. രാമചന്ദ്രന്‍ കടന്നപ്പളളി എം എല്‍ എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത് പ്രസിഡന്റ് പി പി ദിവ്യ അധ്യക്ഷയാകും. ജില്ലാ മെഡികല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ നാരായണ്‍ നായ്ക്ക് മുഖ്യപ്രഭാഷണം നടത്തും.

Keywords:  News, Kerala, State, Press meet, Press-Club, Top-Headlines, Health, Health & Fitness, Kannur: Health department report on Tuberculosis 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia