Fire | തൃശ്ശൂര്‍ മദര്‍ ആശുപത്രിയില്‍ കുട്ടികളുടെ ഐസിയുവില്‍ തീപ്പിടിത്തം; അപകടസമയത്ത് ഉണ്ടായിരുന്നത് 7 കുഞ്ഞുങ്ങളും 2 ഗര്‍ഭിണികളും; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

 



തൃശ്ശൂര്‍: (www.kvartha.com) നഗരത്തിലെ ഒളരി മദര്‍ ആശുപത്രിയിലെ കുട്ടികളുടെ ഐസിയുവില്‍ തീപ്പിടിത്തമുണ്ടായി. ഏഴ് കുട്ടികളെയും രണ്ട് ഗര്‍ഭിണികളെയും വേഗത്തില്‍ പുറത്തെത്തിക്കാനായതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.

പതിനൊന്നേ മുക്കാലോടെ ആശുപത്രിയിലെ കുട്ടികളുടെ ഐസിയു, ഗൈനകോളജി വാര്‍ഡുകളിലാണ് പുക പടര്‍ന്നത്. കുട്ടികളുടെ ഐസിയുവിലെ എസിയില്‍ നിന്നാണ് ആദ്യം പുക ഉയര്‍ന്നതെന്ന് ജീവനക്കാര്‍ പറഞ്ഞു. മതിയായ വെന്റിലേഷനില്ലാത്തതിനാല്‍ മുറികളിലാകെ പുക നിറഞ്ഞു. ഇടനാഴികളിലേക്ക് വ്യാപിച്ച പുക തൊട്ടടുത്ത ഗൈനകോളജി വാര്‍ഡിലേക്കും പടരുകയായിരുന്നു. 

ഈസമയം, ഐസിയുവില്‍ ഏഴ് കുഞ്ഞുങ്ങളും രണ്ട് ഗര്‍ഭിണികളുമാണ് ഉണ്ടായിരുന്നു. ഒട്ടും അമാന്തിക്കാതെ ഏഴ് കുട്ടികളെയും വേഗത്തില്‍ തന്നെ പുറത്തെത്തിക്കാനായി. വാര്‍ഡിലുണ്ടായിരുന്ന രണ്ട് ഗര്‍ഭിണികളെയും പുറത്തെത്തിച്ച് തൊട്ടടുത്ത മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.

Fire | തൃശ്ശൂര്‍ മദര്‍ ആശുപത്രിയില്‍ കുട്ടികളുടെ ഐസിയുവില്‍ തീപ്പിടിത്തം; അപകടസമയത്ത് ഉണ്ടായിരുന്നത് 7 കുഞ്ഞുങ്ങളും 2 ഗര്‍ഭിണികളും; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്


കുടുസു മുറുകളും ഇടുങ്ങിയ വരാന്തയും ഗ്ലാസ് ഡോറുകള്‍ കൊണ്ട് വേര്‍ തിരിച്ചതും പുക തങ്ങി നില്‍ക്കുന്നതിന് ഇടയാക്കിയതിനാല്‍ കണ്ണില്‍ നീറ്റലും ശ്വാസം മുട്ടലും ഉണ്ടാക്കി. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് സംഘം വേഗത്തില്‍ തന്നെ സ്ഥിതി ഗതികള്‍ നിയന്ത്രണവിധേയതമാക്കി. എന്നാല്‍
മതിയായ വെന്റിലേഷന്‍ ഒരുക്കിയിരുന്നില്ലെന്നാണ് അഗ്‌നി സുരക്ഷാ വിഭാഗത്തിന്റെ കണ്ടെത്തല്‍. വേഗത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്താനായത് കൊണ്ടാണ് ദുരന്തം വഴി മാറിയത്.

Keywords:  News, Kerala, State, Thrissur, hospital, Child, Children, Pregnant Woman, Fire, Local-News, Fire Breaks Out at Thrissur Mother Hospital
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia