Investigation | യുവതിയുടെ മൃതദേഹം കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം: ഭർത്താവിനായി അന്വേഷണം ഊർജിതമാക്കി പൊലീസ്

 


ഇടുക്കി: (www.kvartha.com) കാഞ്ചിയാറിൽ കാണാതായ യുവതിയുടെ മൃതദേഹം കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കി പൊലീസ്. കാഞ്ചിയാർ പേഴുംകണ്ടം വട്ടമുകളേൽ ബിജേഷിന്റെ ഭാര്യ അനുമോളിനെയാണ് (27) ചൊവ്വാഴ്ച വൈകീട്ട് ആറ് മണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. കഴിഞ്ഞ ഞായറാഴ്‌ച‌യാണ് യുവതിയെ കാണാനില്ലെന്ന് കാട്ടി ഭർത്താവ് ബിജേഷും യുവതിയുടെ കുടുംബാംഗങ്ങളും കട്ടപ്പന പൊലീസിൽ പരാതി നൽകിയത്.

Investigation | യുവതിയുടെ മൃതദേഹം കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം: ഭർത്താവിനായി അന്വേഷണം ഊർജിതമാക്കി പൊലീസ്

സ്റ്റേഷനിൽ പോകുന്നതിന് മുൻപ് മാതാപിതാക്കളും സഹോദരനും രാവിലെ പേഴുംകണ്ടെത്തെ വീട്ടിൽ എത്തിയിരുന്നു. അനുമോളുടെ അമ്മ ഫിലോമിന വീട്ടിനുള്ള കിടപ്പുമുറിയിൽ കയറിയപ്പോൾ ബിജേഷ് സംശയം തോന്നാത്ത വിധത്തിൽ ഇവരെ പിന്തിരിപ്പിച്ചു പറഞ്ഞയച്ചുവെന്നാണ് പറയുന്നത്. തുടർന്ന് ചൊവ്വാഴ്ച വൈകുന്നേരത്തോടെ യുവതിയുടെ മാതാപിതാക്കൾ പേഴും കണ്ടത്തെ വീട്ടിൽ വീണ്ടും എത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു.

സംശയത്തെ തുടർന്ന് സഹോദരനും അച്ഛനും ചേർന്ന് വീടിന്റെ പിൻവാതിൽ തുറന്ന് നടത്തിയ തിരച്ചിലിലാണ് കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ മൃതദ്ദേഹം കണ്ടെത്തിയത്. അയൽവാസികൾ പൊലീസിൽ വിവരമറിയിച്ചതനുസരിച്ച് കട്ടപ്പന ഡി വൈ എസ് പി യുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. കൊലപാതകമെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. ബിജേഷും അനുമോളും തമ്മിൽ കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് വിവരം.

ബുധാനാഴ്ച രാവിലെ ഡോഗ് സ്ക്വാഡും ശാസ്‌ത്രീയ പരിശോധന വിഭാഗവും എത്തി തെളിവുകൾ ശേഖരിച്ചു. ഇന്ക്വസ്‌റ്റ്‌ നടപടികൾ പൂർത്തിയാക്കി പോസ്റ്റ് മോർടത്തിനായി മാറ്റി. കോൺവന്റ് നഴ്‌സറി സ്കൂളിലെ അധ്യാപികയാണ് മരിച്ച  അനുമോള്‍. ഇരുവർക്കും അഞ്ച് വയസുള്ള ഒരു പെൺകുട്ടിയുണ്ട്.

Keywords: Idukki, Kerala, News, Dead Body, Woman, Home, Investigates, Police, Family, Complaint, Top-Headlines,  Dead body of women found under cot at home.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia