Attacked | ആര്യങ്കാവില്‍ എസ്റ്റേറ്റ് ജീവക്കാരന് കാട്ടാനയുടെ കുത്തേറ്റു; ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

 



കൊല്ലം: (www.kvartha.com) എസ്റ്റേറ്റ് ജീവക്കാരന് കാട്ടാനയുടെ കുത്തേറ്റു. ആര്യങ്കാവ് അരണ്ടലിലാണ് സംഭവം. ഹാരിസണ്‍ എസ്റ്റേറ്റിലെ പമ്പ് ഓപറേറ്ററായ സോപാലിന് നേരെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. രാവിലെ 7 മണിയോടെ എത്തിയ കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ സോപാലിനെ തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Attacked | ആര്യങ്കാവില്‍ എസ്റ്റേറ്റ് ജീവക്കാരന് കാട്ടാനയുടെ കുത്തേറ്റു; ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍


അതിനിടെ പാലപ്പിള്ളിയില്‍ വീണ്ടും ആനയിറങ്ങി. പിള്ളത്തോട് പാലത്തിനടുത്ത് ഒറ്റയാനാണ് ഇറങ്ങിയത്. ആനയെക്കണ്ട് ഭയന്നോടിയ ടാപിംഗ് തൊഴിലാളി പ്രസാദിന് പരുക്കേറ്റു. പരുക്ക് സാരമുള്ളതല്ല. ടാപിങ് തൊഴിലാളിയെ ഒറ്റയാന്‍ ഓടിച്ച റബര്‍ തോട്ടത്തില്‍ കാട്ടാനക്കൂട്ടവും ഇറങ്ങിയിട്ടുണ്ട്. 15 ലധികം ആനകളാണ് കൂട്ടത്തിലുള്ളത്. ഫീല്‍ഡ് നമ്പര്‍ 89,90 ലാണ് ആനക്കൂട്ടം. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഇവയെ തുരത്താനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 

Keywords:  News, Kerala, State, Kollam, Elephant, Elephant attack, Wild Elephants, attack, Injured, hospital, Aryankav: Estate worker attacked by wild elephant
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia