Award | ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്രകേരളം പുരസ്‌കാരം 2021-22 പ്രഖ്യാപിച്ചു

 


തിരുവനന്തപുരം: (www.kvartha.com) ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്രകേരളം പുരസ്‌കാരം 2021-22 ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. നവകേരള കര്‍മ പദ്ധതിയുടെ ഭാഗമായുള്ള ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അംഗീകാരമായി പുരസ്‌കാരം നല്‍കി വരുന്നത്. 2021-22 വര്‍ഷം ആരോഗ്യ മേഖലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 962.55 കോടി രൂപയുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇന്‍ഫോര്‍മേഷന്‍ കേരള മിഷന്റെ സഹായത്തോട് കൂടിയാണ് പുരസ്‌കാരം നല്‍കുന്നതിനായി പരിഗണിക്കാവുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുന്‍ഗണനാ പട്ടിക തയാറാക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആരോഗ്യ മേഖലയില്‍ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികള്‍, കായകല്‍പ്പ, മറ്റ് ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ച്, മുന്‍ഗണനാ പട്ടിക തയാറാക്കുകയും, പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കുകയും ചെയ്തുവരുന്നത്. ഇത് കൂടാതെ പ്രതിരോധ കുത്തിവെപ്പ്, വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍ മറ്റ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, നടപ്പിലാക്കിയ നൂതനമായ ആശയങ്ങള്‍, പൊതുസ്ഥലങ്ങളിലെ മാലിന്യ നിര്‍മാര്‍ജനം തുടങ്ങിയവയും പുരസ്‌കാരത്തിന് വേണ്ടി വിലയിരുത്തുന്ന ഘടകങ്ങളാണ്.

ആര്‍ദ്രകേരളം പുരസ്‌കാരം 2021-22 ന് അര്‍ഹരായ ജില്ലാ പഞ്ചായത് / കോര്‍പറേഷന്‍/ മുന്‍സിപാലിറ്റി/ ബ്ലോക് പഞ്ചായത്/ ഗ്രാമപഞ്ചായതുകള്‍ ഇവയാണ്.

സംസ്ഥാനതല അവാര്‍ഡ് - ഒന്നാം സ്ഥാനം


1. ജില്ലാ പഞ്ചായത് - കോഴിക്കോട് ജില്ല (10 ലക്ഷം രൂപ)

2. മുന്‍സിപല്‍ കോര്‍പറേഷന്‍ - തിരുവനന്തപുരം ജില്ല (10 ലക്ഷം രൂപ)

3. മുനിസിപാലിറ്റി - പിറവം മുനിസിപാലിറ്റി, എറണാകുളം ജില്ല
(10 ലക്ഷം രൂപ)

4. ബ്ലോക് പഞ്ചായത് - മുളന്തുരുത്തി, എറണാകുളം ജില്ല
(10 ലക്ഷം രൂപ)

5. ഗ്രാമ പഞ്ചായത് - ചെന്നീര്‍ക്കര, പത്തനംതിട്ട ജില്ല
(10 ലക്ഷം രൂപ)

സംസ്ഥാനതല അവാര്‍ഡ് - രണ്ടാം സ്ഥാനം


1. ജില്ലാ പഞ്ചായത് - പാലക്കാട് ജില്ല (5 ലക്ഷം രൂപ)

2. മുന്‍സിതല്‍ കോര്‍പറേഷന്‍ - കൊല്ലം ജില്ല (5 ലക്ഷം രൂപ)

3. മുനിസിപാലിറ്റി - കരുനാഗപ്പളളി, കൊല്ലം ജില്ല (5 ലക്ഷം രൂപ)

4. ബ്ലോക് പഞ്ചായത് - നെടുങ്കണ്ടം, ഇടുക്കി ജില്ല ( 5 ലക്ഷം രൂപ)

5. ഗ്രാമ പഞ്ചായത് - പോത്തന്‍കോട്, തിരുവനന്തപുരം
(7 ലക്ഷം രൂപ)

സംസ്ഥാനതല അവാര്‍ഡ് - മൂന്നാം സ്ഥാനം

1. ജില്ലാ പഞ്ചായത് - കോട്ടയം ജില്ല (3 ലക്ഷം രൂപ)

2. മുനിസിപാലിറ്റി - വൈക്കം, കോട്ടയം ജില്ല (3 ലക്ഷം രൂപ)

3. ബ്ലോക്ക് പഞ്ചായത്ത് - ശാസ്താംകോട്ട, കൊല്ലം ജില്ല (3 ലക്ഷം രൂപ)

4. ഗ്രാമ പഞ്ചായത് - കിനാന്നൂര്‍ കരിന്തളം, കാസര്‍ഗോട് ജില്ല
(6 ലക്ഷം രൂപ)

ജില്ലാതലം ഗ്രാമപഞ്ചായത് അവാര്‍ഡ്

തിരുവനന്തപുരം

ഒന്നാം സ്ഥാനം കിളിമാനൂര്‍ (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം കാട്ടാക്കട (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം പനവൂര്‍ (2 ലക്ഷം രൂപ)

കൊല്ലം

ഒന്നാം സ്ഥാനം കല്ലുവാതുക്കല്‍ (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം ആലപ്പാട് (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം വെസ്റ്റ് കല്ലട (2 ലക്ഷം രൂപ)

പത്തനംതിട്ട

ഒന്നാം സ്ഥാനം ഓമല്ലര്‍ (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം വടശ്ശേരിക്കര (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം ഏഴംകുളം (2 ലക്ഷം രൂപ)

ആലപ്പുഴ

ഒന്നാം സ്ഥാനം എഴുപുന്ന (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം പനവളളി (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം മാരാരിക്കുളം നോര്‍ത്ത് (2 ലക്ഷം രൂപ)

Award | ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്രകേരളം പുരസ്‌കാരം 2021-22 പ്രഖ്യാപിച്ചു

കോട്ടയം

ഒന്നാം സ്ഥാനം മാഞ്ഞൂര്‍ (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം വാഴൂര്‍ (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം മറവന്‍തുരുത്ത് (2 ലക്ഷം രൂപ)

ഇടുക്കി


ഒന്നാം സ്ഥാനം അറക്കുളം (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം കൊന്നത്തടി (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം കോടിക്കുളം (2 ലക്ഷം രൂപ)

എറണാകുളം

ഒന്നാം സ്ഥാനം മണീട് (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം പൈങ്കോട്ടൂര്‍ (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം കുമ്പളം (2 ലക്ഷം രൂപ)

ത്യശ്ശൂര്‍

ഒന്നാം സ്ഥാനം പുന്നയൂര്‍കുളം (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം കൈപ്പറമ്പ (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം മണലൂര്‍ (2 ലക്ഷം രൂപ)

പാലക്കാട്

ഒന്നാം സ്ഥാനം വെളളിനേഴി (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം മുതുതല (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം വടകരപതി (2 ലക്ഷം രൂപ)

മലപ്പുറം


ഒന്നാം സ്ഥാനം പോരൂര്‍ (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം വഴിക്കടവ് (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം പെരുമന ക്ളാരി (2 ലക്ഷം രൂപ)

കോഴിക്കോട്


ഒന്നാം സ്ഥാനം പനങ്ങാട് (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം അരികുളം (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം കടലുണ്ടി (2 ലക്ഷം രൂപ)

വയനാട്

ഒന്നാം സ്ഥാനം നൂല്‍പ്പൂഴ (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം കണിയാമ്പറ്റ (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം വെളളമുണ്ട (2 ലക്ഷം രൂപ)

കണ്ണൂര്‍


ഒന്നാം സ്ഥാനം കോട്ടയം (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം ധര്‍മ്മടം (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം കണ്ണപുരം (2 ലക്ഷം രൂപ)

കാസര്‍കോട്

ഒന്നാം സ്ഥാനം കയ്യൂര്‍ ചീമേനി (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം ബളാല്‍ (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം മടിക്കൈ (2 ലക്ഷം രൂപ)

Keywords:  Ardra Keralam award announced, Thiruvananthapuram, News, Award, Health, Health and Fitness, Health Minister, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia