Arrested | പികപ് വാനില്‍ കടത്തുകയായിരുന്ന നിരോധിത പുകയില ഉല്‍പന്ന ശേഖരവുമായി 3പേര്‍ അറസ്റ്റില്‍

 


കണ്ണൂര്‍: (www.kvartha.com) പികപ് വാനില്‍ കടത്താന്‍ ശ്രമിച്ച 34,000 പാകറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങളുമായി മൂന്നു പേരെ കണ്ണൂര്‍ നര്‍കോടിക് ഡിവൈ എസ് പി രമേശന്റെയും പയ്യന്നൂര്‍ സി ഐ മഹേഷ് കെ നായരുടെയും നേതൃത്വത്തില്‍ അറസ്റ്റു ചെയ്തു. ഇരിട്ടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെ മുഹമ്മദലി(51), കെവി മുജീബ്(49), സി കബീര്‍(32) എന്നിവരാണ് പിടിയിലായത്. മുഹമ്മദലിയായിരുന്നു വാഹനമോടിച്ചത്.

Arrested | പികപ് വാനില്‍ കടത്തുകയായിരുന്ന നിരോധിത പുകയില ഉല്‍പന്ന ശേഖരവുമായി 3പേര്‍ അറസ്റ്റില്‍

പുകയില ഉല്‍പന്നം കടത്താന്‍ ഉപയോഗിച്ച പികപ് വാനും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെളളിയാഴ്ച പുലര്‍ചെ മൂന്നരയോടെയാണ് പെരുമ്പ പാലത്തിന് സമീപം വെച്ച് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയത്. 28 ചാക്കുകളിലായാണ് ഇവയുണ്ടായിരുന്നത്. എട്ടുചാക്കുകളിലായി ആറായിരം പാകറ്റ് കൂള്‍ ലിപും 20 ചാക്കുകളിലായി 28,000 ഹാന്‍സ് പാകറ്റുകളുമാണ് ഉണ്ടായിരുന്നത്.

Arrested | പികപ് വാനില്‍ കടത്തുകയായിരുന്ന നിരോധിത പുകയില ഉല്‍പന്ന ശേഖരവുമായി 3പേര്‍ അറസ്റ്റില്‍

മംഗ്ലൂറുവില്‍ നിന്നും ശേഖരിച്ച് ഇരിട്ടിയില്‍ വില്‍പനയ്ക്കു കൊണ്ടു പോവുകയായിരുന്ന സ്ഥിരമായി പുകയില ഉല്‍പന്നങ്ങള്‍ കടത്തുന്ന സംഘമാണ് ഇവര്‍. രണ്ടാഴ്ച കൂടുമ്പോള്‍ പുകയില ഉല്‍പന്നങ്ങള്‍ കടത്തിക്കൊണ്ടുവരാറുണ്ടെന്നാണ് പൊലീസിന് പ്രതികള്‍ നല്‍കിയ മൊഴി.

മട്ടന്നൂര്‍, ഇരിട്ടി, പാനൂര്‍ മേഖലകളിലെ ചെറുകിട കച്ചവടക്കാര്‍ക്കാണ് ഇവ വില്‍പന നടത്താറുളളത്. ഹൈവേ പൊലീസ്, എസ് ഐ എന്‍ വി പ്രകാശ്, ജില്ലാ പൊലീസ് മേധാവിയുടെ ഡാന്‍സെഫ് ടീം എന്നിവരും നിരോധിത പുകയില ഉല്‍പന്ന വേട്ടയില്‍ പങ്കെടുത്തു.

Keywords: Three arrested for possessing banned tobacco products, Kannur, News, Arrested, Police, Custody, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia