Infant Died | രോഗം ഭേദമാക്കാന്‍ മന്ത്രവാദം: 'ന്യുമോണിയ മാറാന്‍ 51 തവണ ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് പൊള്ളിച്ചു; 3 മാസം പ്രായമായ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം'

 




ഭോപാല്‍: (www.kvartha.com) മധ്യപ്രദേശില്‍ മന്ത്രവാദത്തിനിരയായി പിഞ്ചുകുഞ്ഞ് മരിച്ചതായി റിപോര്‍ട്. രോഗം ഭേദമാക്കാന്‍ മന്ത്രവാദത്തിനിരയായ മൂന്ന് മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. മധ്യപ്രദേശിലെ ഗോത്രമേഖലയായ ഷാഡോളിലാണ് ദാരുണ സംഭവമുണ്ടായത്. 

ന്യൂമോണിയ മാറാന്‍ കുഞ്ഞിന്റെ ദേഹത്ത് ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് പൊള്ളിച്ചക്കുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍. ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ പിന്നീട് ചികിത്സക്കായി ആശുപത്രിയില്‍ എത്തിച്ചങ്കിലും മരിച്ചു. ഇരുമ്പ് ദണ്ഡുപയോഗിച്ച് 51 തവണ കുഞ്ഞിന്റെ വയറില്‍ കുത്തിയ പാടുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

Infant Died | രോഗം ഭേദമാക്കാന്‍ മന്ത്രവാദം: 'ന്യുമോണിയ മാറാന്‍ 51 തവണ ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് പൊള്ളിച്ചു; 3 മാസം പ്രായമായ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം'


'15 ദിവസം മുമ്പാണ് അന്ധവിശ്വാസത്തിന്റെ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നതെന്നും നില വഷളായ കുഞ്ഞിന് ന്യുമോണിയയ്ക്ക് ചികിത്സ ലഭിച്ചില്ലെന്നും വനിതാ ശിശു വികസന ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ കണ്ടെത്തി,'- ഷാഡോള്‍ കലക്ടര്‍ വന്ദന വൈദ് പറഞ്ഞു.

Keywords:  News,National,India,Crime,Death,Child,Local-News,Madya Pradesh,hospital, Poked 51 Times With Hot Rod To Treat Pneumonia, Dies
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia