Arrested | 'ബെംഗ്ലൂര്‍ വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയ കോഴിക്കോട് സ്വദേശിയായ യുവതി അറസ്റ്റില്‍'

 


ബെംഗ്ലൂര്‍: (www.kvartha.com) ബെംഗ്ലൂര്‍ വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയെന്ന സംഭവത്തില്‍ മലയാളി യുവതി അറസ്റ്റില്‍. കോഴിക്കോട് സ്വദേശിയായ മാനസി സതീബൈനു എന്ന സ്ത്രീയാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു.

Arrested | 'ബെംഗ്ലൂര്‍ വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയ കോഴിക്കോട് സ്വദേശിയായ യുവതി അറസ്റ്റില്‍'

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

കൊല്‍കത്തയ്ക്കുള്ള ഇന്‍ഡിഗോ വിമാനം കയറാനെത്തിയതായിരുന്നു യുവതി. എന്നാല്‍ ഇവര്‍ എത്തിയപ്പോള്‍ വിമാനത്തിന്റെ ബോര്‍ഡിംഗ് സമയം അവസാനിച്ചിരുന്നു. തുടര്‍ന്ന് ആറാം നമ്പര്‍ ബോര്‍ഡിംഗ് ഗേറ്റിന് സമീപത്തെത്തി ഇവര്‍ തന്നെ അകത്ത് കയറ്റണമെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. എന്നാല്‍ ബോര്‍ഡിംഗ് ഗേറ്റിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ ബോര്‍ഡിംഗ് സമയം കഴിഞ്ഞതിനാല്‍ ഇനി കയറാനാകില്ലെന്ന് അറിയിച്ചു.

ഇതോടെ ഇവര്‍ ബഹളം വച്ച് ബോര്‍ഡിംഗ് ഗേറ്റിനടുത്തേക്ക് നീങ്ങുകയും അതിനുശേഷം വിമാനത്താവളത്തില്‍ ബോംബുണ്ടെന്നും ഓടി രക്ഷപ്പെടാനും അവിടെ നിന്നവരോട് വിളിച്ചു പറയുകയുമായിരുന്നു. തടയാന്‍ ശ്രമിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ കോളറിന് പിടിക്കുകയും അസഭ്യം പറയുകയും ചെയ്തു. തുടര്‍ന്ന് ഇവരെ എയര്‍പോര്‍ട് സുരക്ഷാ ഉദ്യോഗസ്ഥരെത്തി അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
 
Keywords: Malayali woman arrested for making fake bomb threat at Bengaluru airport, Bangalore, News, Arrested, Malayalee, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia